റജി നന്തികാട്ട് (പി. ആര്‍. ഒ )
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് യുക്മ നാഷണല്‍ കലാ- കായിക മേളകളില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിക്കും. നാഷണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനെ പ്രധിനിധീകരിച്ച് സമ്മാനം നേടിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി വേദിയില്‍ അരങ്ങേറും.

ആഘോഷഭരിതമായി ഉദ്ഘാടനച്ചടങ്ങിനെ മാറ്റുന്നതിനായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബെന്നി തോമസ് (പ്രസിഡന്റ്), ജോബി ജോര്‍ജ് (സെക്രട്ടറി), ഷാനില്‍ അനങ്ങാരത്ത് (ട്രഷറര്‍) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാലയളവിലേക്ക് പുതമയാര്‍ന്ന നിരവധി കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന ആഘോഷച്ചടങ്ങില്‍ യുക്മ നാഷണല്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉദ്ഘാടനച്ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വേദിയുടെ വിലാസം:

Neyland Village Hall
Church Lane
Neyland
Colchester
co6 4jh

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ : 07753329563