റജി നന്തികാട്ട് (പി.ആര്‍.ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡണ്‍ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു.

രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ കൃത്യം 9.30ന് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ആരംഭിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാമേള കാണികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കിഡ്‌സ് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കെല്ലാം പ്രത്യേക സമ്മാനം, രുചികരമായ കേരളീയ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ലൈവ് കിച്ചന്‍ തുടങ്ങി വിപുലമായ ക്രമീകരണങ്ങാളാണ് ഒരുക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക:

ബാബു മങ്കുഴിയില്‍ (07793122621)
ജിജി നട്ടാശ്ശേരി (07828194426)
ഷാജി വര്‍ഗീസ് (07910745198)