റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 കായികമേളയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അറിയിച്ചു. 2017 മെയ് 20ന് സൗത്തെന്‍ഡ് ലെഷര്‍ ന്‍ഡ് ടെന്നീസ് സെന്ററില്‍ വച്ച് രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ കായികമേളക്ക് തുടക്കമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കായിക താരങ്ങളെയും കാണികളെയും സ്വീകരിക്കാന്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഗംഭീര ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് ലഘു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നതായിരിക്കും. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ വിനി കുന്നത്ത് (പ്രസിഡണ്ട്), ജിസ് ജോസ് (സെക്രട്ടറി), ജോബി ബേബി ജോണ്‍ (ട്രഷറര്‍) എന്നിവരോടൊത്ത് റീജിയന്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും നേതൃത്വം കൊടുക്കുന്ന കമ്മറ്റിയാണ് കായികമേളയുടെ മുന്നൊരുക്കങ്ങള്‍ നടത്തിയത്.

കായികമേളയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവനുമായി ( 07753329563 ) ബന്ധപ്പെടാവുന്നതാണ്.