മലയാളം യുകെ ന്യൂസ് ടീം.
യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ ജേക്കബ്ബിന്റെ സ്വാഗത പ്രസംഗത്തോടെ
ഒമ്പതാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗീക ഉദ്ഘാടന പരിപാടി ആരംഭിച്ചു. നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷ പ്രസംഗം പറഞ്ഞു. തുടര്‍ന്ന് ഒമ്പതാമത് നാഷണല്‍ കലാമേളയുടെ ഉദ്ഘാടനം ഔദ്യോഗീകമായി മാമ്മന്‍ ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ എബ്രാഹം ജോര്‍ജ്ജിനേയും രജ്ഞിത് കുമാറിനെയും വേദിയില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വര്‍ഗ്ഗീസ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി. ഔദ്യോഗീക ഉദ്ഘാടനത്തിനു ശേഷം മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.

സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് സീനിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ 2018ലെ ദേശീയകലാമേള ആരംഭിച്ചിരുന്നു. അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കം അര്‍ത്ഥരാത്രി വരെ നീളും. കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍. അഞ്ചു സ്റ്റേജിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. എം ജി രാജമാണിക്യം IAS ആയിരിക്കും കലാമേളയുടെ മുഖ്യാതിഥി.
കലാമേളയുടെ ഫോട്ടോകളുമായി കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

click here to see more photos