ബർമിങ്ഹാം: ബി സി എം സി, വിജയങ്ങൾ പുത്തരിയല്ലാത്ത മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ ഹാട്രിക് വിജയവുമായി 2019 മിഡ്‌ലാൻഡ്‌സ് റീജിണൽ കലാമേളയിലെ രാജാക്കന്മാരായി. 152 പോയിന്റ് നേടിയാണ് ബി സി എം സി കിരീടമണിഞ്ഞത്. യുകെ മലയാളി അസ്സോസിയേഷനുകളെ വിജയത്തിന്റെ പടവുകൾ താണ്ടി മാതൃക കാണിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ..  വടംവലിയിൽ യുകെയിലെ വമ്പൻ ടീമുകളെ മാത്രമല്ല ഇന്റർനാഷണൽ ടീമുകളെ തോൽപ്പിച്ച പടക്കുതിരകൾ.. ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹകരണത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന അസോസിയേഷൻ.. അതെ പ്രവർത്തന വിജങ്ങളുമായി ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു. തുടർച്ചയായി മൂന്നാം പ്രാവശ്യവും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയിൽ മുന്നിൽ എത്തിയിരിക്കുന്നു എന്നത് അസോസിയേഷനെ നയിക്കുന്ന ഭാരവാഹികൾക്ക് അഭിമാനിക്കാം.

കാലാകാലങ്ങളില്‍ മാറി മാറിവരുന്ന എല്ലാ കമ്മറ്റികളുടെ ഒത്തൊരുമ മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം, എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങളേക്കാൾ അസോസിയേഷൻ നേട്ടങ്ങൾ വലുതായി കാണുന്ന ഇതിലെ അംഗങ്ങൾ തന്നെയാണ് ഇവരുടെ വിജയങ്ങളുടെ മൂലകാരണം… അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരുങ്ങിയത്. 112 പോയിന്റ് നേടി യാണ് എസ് എം എ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. യുക്മയുടെ  കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത്  ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു എസ് എം എ യുടെ പ്രകടനം.  എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ  സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ  കൂടിയാണ്..  റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…മൂന്നാം സ്ഥാനം കൊവെൻട്രി  കേരള കമ്മ്യൂണിറ്റിയ്ക്കാണ്. മേള എന്നതിനപ്പുറമായി പരിപാടി വീക്ഷിക്കുന്ന കാണികളെ ഇരുത്തി ചിന്തിപ്പിക്കുന്ന ആശയങ്ങളെ പകർന്നു നൽകുന്ന സിനിമാറ്റിക് ഡാൻസുകൾ കൊണ്ട് എന്നും കൊവെൻട്രി വേറിട്ട് നിൽക്കുന്നു. വന്നാൽ സമ്മാനം വാങ്ങിയേ പോകൂ എന്ന വാശിയിൽ അത്രയേറെ ഗംഭീര പ്രാക്റ്റീസുകൾ നടത്തി വേദിയിൽ എത്തുന്ന കൊവെൻട്രി എന്നും മിഡ്‌ലാൻസിന്റെ കരുത്താണ്. ആഥിധേയരായ എഡിങ്ടൺ മലയാളി അസോസിയേഷൻ നാലാം സ്ഥാനം നേടിയെടുത്തു.

ഇത്തവണത്തെ യുക്മ റീജിണൽ കലാമേളയിൽ കലാതിലകമായി എസ് എം എ യുടെ മിടുക്കി ആഞ്ജലീന ആൻ സിബി നേടിയെടുത്തപ്പോൾ, കലാപ്രതിഭയായി ബി സി എം സി യുടെ ശ്രീകാന്ത് നമ്പൂതിരി ഒരിക്കൽ കൂടി ആ നേട്ടം ആവർത്തിക്കുകയായിരുന്നു. വ്യക്തിഗത ചാമ്പ്യൻമാരായി എസ് എം എ യുടെ എലീസ ജേക്കബ് (കിഡ്‌സ് കാറ്റഗറി),  സെറിൻ റെയ്‌നോ (സബ് ജൂനിയർ), ആഞ്ജലീന ആൻ സിബി (ജൂണിയർ ) എന്നിവരും സീനിയർ വിഭാഗത്തിൽ ബി സി എം സി യുടെ ശ്രീകാന്ത് നമ്പൂതിരി വ്യക്തിഗത ചാമ്പ്യൻ ആയി.

രാവിലെ പതിനൊന്ന് മാണിയോട് കൂടി മൽസരങ്ങൾ ആരംഭിച്ചു. പിന്നീട് റീജിണൽ പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം. യുക്മ പ്രസിഡന്റ് ശ്രീ മനോജ്‌കുമാർ പിള്ള കലാമേള ഉൽഘാടനം നിർവഹിച്ചു. ചുരുങ്ങിയ സമയത്തിൽ സമ്മേളനം തീർത്തു വീണ്ടും മത്സരങ്ങളിലേക്ക് കടക്കുകയും വൈകീട്ട് ഏഴ് മണിയോടെ മത്സരങ്ങൾ തീർന്നു. തുടന്ന് സമ്മാനദാനം ഒൻപത് മണിയോടെ കലാമേളയ്ക്ക് സമാപനമായി.

ഭക്ഷ്യമേള ഒരുക്കി സ്‌പൈസി ഹട്ട് സ്റ്റോക്ക് ഓൺ ട്രെന്റ് 

(Spicy Hut, Stoke on Trent, Jijo george – 07882859426)

നാഷണൽ, റീജിണൽ കലാമേളകളിലെ ഏറ്റവും വലിയ തലവേദനയാണ് പങ്കെടുക്കാൻ വരുന്ന മത്സരാത്ഥികൾക്കും രക്ഷിതാക്കൾക്കും നല്ല ഭക്ഷണവും മിതമായ നിരക്കിലും എത്തിക്കുക എന്നതും. മിക്കവാറും പുറം കാറ്ററിങ്ങ് പാർട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ വിതരണം പരാതികളിലെ അവസാനിക്കാറുള്ളു എന്നുള്ളത് ഒരു വസ്തുതയാണ്. ഒന്നെങ്കിൽ വിലയുമായി അതുമല്ലെങ്കിൽ ഗുണമേന്മയുമായി. ഇത് രണ്ടിനും ഇപ്രാവശ്യത്തെ കലാമേളയിൽ സ്ഥാനമില്ല എന്ന് വിളിച്ചുപറയുന്നതായിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും വന്ന സ്‌പൈസി ഹട്ട്കാർ ഒരുക്കിയ ഭക്ഷ്യ മേള എന്ന് പറയാതെ വയ്യ… നാട്ടിലെ കള്ളുഷാപ്പിൽ ലഭിക്കുന്ന പോട്ടിക്കറി  മുതൽ എന്തും ലഭ്യവുമാകുന്ന ഒരു റിയൽ രുചിഭേദങ്ങളുടെ കലവറ തന്നെ മിതമായ നിരക്കിൽ ഒരുക്കിയത്. ഇപ്രാവശ്യത്തെ കലാമേളയിലെ താരങ്ങൾ ആയത് സ്‌പൈസി ഹട്ട്കാർ ആണ് എന്ന് ഭക്ഷണം കഴിച്ച എല്ലാവരും ഒന്നുപോലെ സാക്ഷ്യപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ