യുക്മ ദേശീയ കായികമേള 2017′ എല്ലാ പ്രാവശ്യവും നടക്കാറുള്ളതുപോലെ ബര്‍മിംഗ്ഹാം സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ നാളെ ശനിയാഴ്ച രാവിലെ പത്തുമണിയോട് കൂടി കൊടിയേറും. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് വേദിയാവുന്നത്. യുക്മ മിഡ് ലാന്‍ഡ് റീജിയന് കീഴിലുള്ള   അസ്സോസിയേഷനായ ഇ എം എ ഏര്‍ഡിങ് ടൺ  ആണ് കായികമേള ഏറ്റെടുത്തു നടത്തുന്നത്. മിഡ് ലാന്‍ഡസ്, ഈസ്റ്റ് ആംഗ്ലിയ, യോക് ഷെയര്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് , വെയില്‍സ് എന്നീ റീജിയണുകളിലെ കായികമേളകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങള്‍ക്കാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.

എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം യുക്മയുടെ എല്ലാ പരിപാടികളിലും ഉള്ള സജീവ സാന്നിധ്യം യുക്മയുടെ തുടക്കം മുതൽ ഇന്നേവരെ ചോർന്നുപോകാതെ സൂക്ഷിക്കുന്ന ഒന്നാണ്. കഴിഞ്ഞ വർഷത്തെ കലാമേളയിലെ വിജയി എന്നപോലെതന്നെ, കായികമേളയിലെയും ജേതാക്കളായ എസ് എം എ സ്റ്റോക്കർ ഓൺ ട്രെൻഡ്, ഇത്തവണയും എന്തിനും ഏതിനും കിടപിടിക്കാൻ ഉതകുന്ന ഒരു കൂട്ടം കായിക പ്രതിഭകളെതന്നെ അണിനിരത്തുന്നു. വിജയം നേടുന്നതിന് സൂത്രകളില്ല മറിച്ച് പരാജയത്തിൽ നിന്നുള്ള പാഠങ്ങൾ മനസിലാക്കി കഠിനമായ പരിശീലനത്തിന്റെ ആകെ തുകയാണ് ഒരുവനെ വിജയത്തിലെത്തിക്കുന്നത്.. എന്ന കാര്യം പൂർണമായും ഉൾകൊണ്ട എസ് എം എ ആണ് ഇത്തവണ കളത്തിലിറങ്ങുന്നത്.

ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ് റീജിണനിലെ കായികമേളയിൽ, സബ് ജൂണിയർ  പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ജേതാവായ അനീഷ വിനു, ജൂണിയർ വിഭാഗത്തിൽ ജേതാവായ ഷാരോൺ ടെറൻസ് എന്നിവർ നാളത്തെ കായികമേളയിൽ തിളങ്ങും എന്ന കാര്യത്തിൽ സംശയമില്ല. ഇവരെ കൂടാതെ റയൻ ജോബി, സിയന്ന സോണി, അഞ്ജലീന സിബി, നികിത സിബി, അലീന വിനു, ഷിനി ബിജു, സിജി സോണി, ബിജു പിച്ചാപിള്ളിൽ, ജിനു അപ്പുക്കുട്ടൻ എന്നിവർ കൂടി എസ് എം എ യ്ക്ക് വേണ്ടി കളത്തിലിറങ്ങും.

നാളെ നടക്കുന്ന യുക്മ കായികമേളയിൽ പങ്കെടുക്കാൻ വരുന്ന കൂട്ടുകാരോട് ഒന്ന് മാത്രമേ ഓർമ്മിപ്പിക്കുവാനുള്ളു.. എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ തന്നെയാകട്ടെ.. ” ഒരാനയുടെ പിന്കാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.. ”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ