ജോജി തോമസ്
മാര്‍ച് മാസം 9-ാം തിയതി ബ്രിട്ടനിലെ മലയാളികളുടെ സംഘടനയായി അറിയപ്പെടുന്ന യുക്മയ്ക്ക് പുതിയ നേതൃത്തെ തെരഞ്ഞെടുക്കാന്‍ നിയുക്ത പ്രതിനിധികള്‍ ഒത്തുചേരുകയാണ്. സംഘടന രൂപീകൃതമായിട്ട് ദീര്‍ഘകാലം ആയെങ്കിലും, യുക്മ ഇതുവരെ യു.കെ മലയാളികളുടെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ബഹുജന സംഘടനയായി വളരാന്‍ സാധിച്ചിട്ടില്ലെന്നുള്ളത് പോരായ്മയായി നിലനില്‍ക്കുമ്പോള്‍ തന്നെ, ബ്രിട്ടനിലുള്ള മലയാളികള്‍ക്കായി മറ്റൊരു പൊതു സംഘടന രൂപീകൃതമാകാത്തിടത്തോളം കാലം യുക്മയ്ക്ക് മലയാളി സമൂഹത്തില്‍ അതിന്റേതായ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ യുക്മയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പും, അതിന്റെ നേതൃത്വത്തില്‍ ദീര്‍ഘ വീക്ഷണവും വിശാല ചിന്താഗതിയുമുള്ള പുതുരക്തം കടന്നുവരണമെന്നും യു.കെയിലെ മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. ഈ ആവശ്യകത തന്നെയാണ് ഈ മാസം ഒമ്പതാം തിയതി നടക്കുന്ന തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
പ്രാദേശിക അസോസിയേഷനുകളുടെ പ്രവര്‍ത്തനം പലപ്പോഴും ഓണവും വിഷുവും ക്രിസ്തുമസും ആഘോഷിക്കുന്നതിലൂടെ അവസാനിക്കുകയാണ്. അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികളാണ് മലയാളികള്‍ക്ക് പ്രയോജപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാദേശിക അസോസിയേഷനുകള്‍ക്കുള്ള പ്രധാന വെല്ലുവിളി. ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്ക് ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു ദശകം പിന്നിട്ടെങ്കിലും മലയാളികളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധ്യമായ ദീര്‍ഘവീക്ഷണത്തോടും, വിശാല താല്‍പ്പര്യത്തോടുമുള്ള പ്രവര്‍ത്തന ശൈലിയും, കാഴ്ച്ചപ്പാടും ഇതുവരെ രൂപപ്പെട്ടില്ല എന്നുള്ളത് തികച്ചും നിരാശാജനകമാണ്. യുക്മയ്ക്ക് യു.കെ മലയാളികളുടെ സംഘടനയായി മാറാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ യുക്മയെ തങ്ങളുടെ പോക്കറ്റ് സംഘടനയാക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌ക്കാരം ബ്രിട്ടനിലേക്ക് പറിച്ചുനട്ട് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങല്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ യുക്മ തെരഞ്ഞെടുപ്പുകളില്‍ നടന്നിരുന്നത്. രാഷ്ട്രീയാതിപ്രസരവും സങ്കുചിത താല്‍പ്പര്യങ്ങളും ഒഴിവാക്കി കഴിവും പ്രാഗത്ഭ്യവും ഉള്ളവര്‍ക്ക് യു.കെയിലെ മലയാളികള്‍ക്ക് സേവനം ചെയ്യുന്നതിനുള്ള വേദിയാവണം യുക്മയെന്ന സംഘടന. അതിനുള്ള വഴിയൊരുക്കലാവണം 9-ാം തിയതി നടക്കുന്ന യുക്മയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശയങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവുമുള്ള ഒരു സംഘടനയ്‌ക്കേ സമൂഹത്തെ സേവിക്കാന്‍ സാധിക്കൂ. യുക്മയുടെ നവനേതൃത്വം സങ്കുചിത താല്‍പ്പര്യങ്ങളും ഇടുങ്ങിയ ചിന്താഗതികളും മാറ്റിവെച്ച് യു.കെയിലെ മലയാളി സമൂഹത്തെ ഒന്നായി കണ്ട്, സമൂഹത്തില്‍ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കരുത്തുള്ളതാവട്ടെയെന്ന് യു.കെ മലയാളികള്‍ക്ക് പ്രത്യാശിക്കാം.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply