ബിബിന്‍ വി എബ്രഹാം

വരുന്ന ശനിയാഴ്ച്ച നടക്കുന്ന യുക്മ നാഷണല്‍ ഇലക്ഷനു മുന്നോടിയായുള്ള സൗത്ത് ഈസ്റ്റ് റീജിയണല്‍ ഇലക്ഷന്‍ ശനിയാഴ്ച്ച ഹോര്‍ഷത്തില്‍ വെച്ചു നടന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് റൂഫി ക്ലബ് അങ്കണത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ യുക്മയിലെ ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നായ സൗത്ത് ഈസ്റ്റിലെ ഇരുപ്പത്തിനാല് അംഗ അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ 2019- 2021 വര്‍ഷത്തേക്കുള്ള റീജിയണല്‍ ഭാരവാഹികളെയും നാഷണല്‍ പ്രതിനിധിയെയും തെരഞ്ഞെടുത്തു.

2017-19 റീജിയണല്‍ പ്രസിഡന്റ് ശ്രീ. ലാലു ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ശ്രീ അജിത്ത് വെന്മണി പോയ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ട്രഷറര്‍ ശ്രീ. അനില്‍ വര്‍ഗീസ് ജനറല്‍ ബോഡിയുടെ അംഗീകാരത്തിനായി വരവു ചിലവു കണക്കുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചക്കള്‍ക്കു ശേഷം ജനറല്‍ ബോഡി തിരഞ്ഞെടുത്ത മൂന്നംഗ മേല്‍നോട്ട സമിതിയുടെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് തുടക്കമായി.

തുടര്‍ന്നു നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇരു പാനലുകളിലായി മത്സരിച്ച പന്ത്രണ്ടു മത്സരാര്‍ത്ഥികളില്‍ ആറുപേര്‍ വിജയിച്ചു കയറിയപ്പോള്‍ ഒരാള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ സെക്രട്ടറി ശ്രീ റോജിമോന്‍ വര്‍ഗീസ് പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തിന്‍ റീജിയണല്‍ ട്രഷറര്‍ ശ്രീ. അനില്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചപ്പോള്‍ നന്ദി പ്രകാശിപ്പിച്ചത് നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ ശ്രീ. ജോമോന്‍ കുന്നേല്‍ ആണ്.

2019-2021 യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇപ്രകാരം.

പ്രസിഡന്റ്- ജോമോന്‍ കുന്നേല്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് അയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോമോന്‍ കുന്നേല്‍ അസോസിയേഷന്‍ ഓഫ് സ്ലൗ മലയാളിസ് പ്രതിനിധിയാണ്. 2017/19 യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നാഷണല്‍ എക്‌സിക്യൂട്ടിവ് പ്രതിനിധിയായിരുന്ന ജോമോന്‍ 2015/17 കാലഘട്ടത്തില്‍ റീജിയണല്‍ സെക്രട്ടറിയുമായിരുന്നു. വിവിധ ടെക്‌നോളജി കമ്പനികളിലും ഇന്‍വെസ്റ്റമെന്റ് ബാങ്കുകളിലും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോമോന്‍ ഒരു സ്വിസ് ബാങ്കില്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സീറോ മലബാര്‍ ലണ്ടന്‍ കോര്‍ഡിനേഷന്റെ ആദ്യകാല മെമ്പറായിരുന്നു ജോമോന്‍ ഗര്‍ഷോം ടി.വി യു.കെ യുടെ മനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.ശ്രീ ജോമോന്‍ കുന്നേല്‍ കോട്ടയം കുറിവിലങ്ങാട് സ്വദേശിയാണ്.

സെക്രട്ടറി- ജിജോ അരയത്ത്

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സെക്രട്ടറി ആയി തെരഞ്ഞെടുത്ത ശ്രീ. ജിജോ അരിയത്ത് ബര്‍ജസ്ഹില്‍ മിസ്മ അസോസിയേഷന്‍ പ്രതിനിധിയാണ്. നാട്ടില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി പദവി വഹിച്ചിട്ടുള്ള ജിജോ, മിഷന്‍ ലീഗിന്റെ മുന്‍ മുട്ടുച്ചിറ മേഖലാ പ്രസിഡന്റ് ആയും, പാലാ രൂപതാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിസ്മയുടെ വൈസ് പ്രസിഡന്റ് ആയ ജിജോ കോട്ടയം കടുത്തുരത്തി സ്വദേശിയാണ്.

ട്രഷറര്‍- ജോഷി ആനിത്തോട്ടത്തില്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ട്രഷറര്‍ ആയി തെരഞ്ഞെടുത്ത ശ്രീ. ജോഷി ആനിത്തോട്ടത്തില്‍ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) പ്രതിനിധിയാണ്. എം.എം.എ യുടെ 2007/09 വര്‍ഷത്തില്‍ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്ന ജോഷി കോട്ടയം, മോനിപ്പള്ളി സ്വദേശിയാണ്.

 

 

വൈസ് പ്രസിഡന്റ് – ജോമോന്‍ ചെറിയാന്‍

കിഴക്കന്‍ കുടിയേറ്റ മേഖലയായ കട്ടപ്പനയില്‍ നിന്നും ഒരു പതിറ്റാണ്ടു മുന്‍പ് യുകെയിലെ ഈസ്റ്റിബോണിലേക്കു കുടിയേറിയ ശ്രീ. ജോമോന്‍ ചെറിയാനെ യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു .സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ അസോസിയേഷന്‍ ആയ സീമയുടെ നിലവിലെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരുന്ന ജോമോന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായും നിലവില്‍ ട്രഷറര്‍ അയും പ്രവര്‍ത്തിക്കുന്നു.

 

ജോയിന്റ് സെക്രട്ടറി – ലിറ്റോ കോരത്ത്

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ആയി എതിരില്ലാതെ തെരഞ്ഞെടുത്ത ശ്രീ. ലിറ്റോ കോരത്ത് കാന്റബറി കേരളൈറ്റസ് അസോസിയേഷന്‍ പ്രതിനിധിയാണ്. അസോസിയേഷന്റെ മുന്‍ പ്രസിഡന്റായും, സെക്രട്ടറി ആയും സ്ഥാനം വഹിച്ചിട്ടുള്ള ലിറ്റോ മൂവാറ്റുപുഴ സ്വദേശിയാണ്.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോയിന്റ് ട്രഷറര്‍- വരുണ്‍ ജോണ്‍

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ആയി തെരഞ്ഞെടുത്ത ശ്രീ. വരുണ്‍ ജോണ്‍ ഫ്രണ്ടസ് മലയാളി അസോസിയേഷന്‍ ഹാംപ് ഷെയര്‍ പ്രതിനിധിയാണ്. ഫ്രണ്ടസ് മലയാളി അസോസിയേഷന്‍ ഹാംപ് ഷെയറിനു തുടക്കം കുറിക്കുവാന്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള വരുണ്‍ കോട്ടയം പാലാ സ്വദേശിയാണ്.

 

 

നാഷണല്‍ എക്‌സിക്യൂട്ടിവ് – ലാലു ആന്റണി

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നാഷണല്‍ എക്‌സിക്യൂട്ടിവ് പ്രതിനിധിയായി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.ലാലു ആന്റണി പോര്‍ട്‌സ്‌മോത്ത് മലയാളി അസോസിയേഷന്‍ പ്രതിനിധിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണന്‍ പ്രസിഡന്റെ ആയിരുന്ന ലാലു, പോര്‍ട്‌സ്‌മോത്ത് മലയാളി അസോസിയേഷന്റെ സെക്രട്ടറി ആയും സ്ഥാനം വഹിച്ചിട്ടുണ്ട്. എറന്നാകുളം ഇടപ്പള്ളി സ്വദേശിയാണ് ശ്രീ. ലാലു ആന്റണി.

 

നോമിനേറ്റഡ് അംഗങ്ങള്‍:

  • ചാരിറ്റി കോര്‍ഡിനേറ്റര്‍ – ബിബിന്‍ എബ്രഹാം

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ അയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ. ബിബിന്‍ എബ്രഹാം വെസ്റ്റ് കെന്റിലെ മലയാളി സംഘടനയായ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന്റെ പ്രതിനിധിയാണ്. സഹൃദയയുടെ മുന്‍ സെക്രട്ടറി ആയിരുന്ന ബിബിന്‍, നിലവിലെ യുക്മ ന്യൂസ് ടീം അംഗമാണ്. ബിബിന്‍ കോട്ടയം മണര്‍കാട് സ്വദേശിയാണ്.

 

 

  • സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – ബിനു ജോസ്

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ ബിനു ജോസ് മലയാളി അസോസിയേഷന്‍ ഹാംപ്‌ഷെയര്‍ പ്രതിനിധി ആണ്. ആന്‍ഡോവര്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള ബിനു, യുക്മ സൗത്ത് വെസ്റ്റ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് ബിനു ജോസ്.

  • ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – സജി ലോഹിദാസ്

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ. സജി ലോഹിദാസ് കേരള കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍, ക്രോയിഡോണ്‍ പ്രതിനിധിയാണ്. ഗഇണഅ യുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരുന്ന സജി, വര്‍ക്കല ചാവര്‍കോട് സ്വദേശിയാണ്.

 

 

  • നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ – സോജന്‍ ജോസഫ്

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ. സോജന്‍ ജോസഫ് ഫ്രണ്ട്‌സ് യുണൈറ്റട് മലയാളി അസോസിയേഷന്‍, കെന്റ് പ്രതിനിധിയാണ്. ഫ്രണ്ട്‌സ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് ആയ സോജന്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്.

 

 

 

  • പി.ആര്‍.ഒ – സാം തോമസ്

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പി.അര്‍.ഒ ആയി നോമിനേറ്റ് ചെയ്യപ്പെട്ട ശ്രീ സാം തോമസ് റിഥം മലയാളി അസോസിയേഷന്‍, ഹോര്‍ഷം പ്രതിനിധിയാണ്. റിഥം അസോസിയേഷനിലെ ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുന്ന സാം എറണാകുളം ഇടപ്പള്ളി സ്വദേശിയാണ്.