സ്റ്റോക്ക് ഓൺ ട്രെന്റ്: കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ  എടപ്പനാട്ട് കുടുംബാംഗം റോയി ജേക്കബ് മരണമടഞ്ഞു. അറുപത്തിരണ്ട്‌ (62) വയസ്സാണ് പ്രായം. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ ഭാര്യ ഷെറിൻ ക്രിസ്റ്റിയുടെ പിതൃസഹോദരനാണ് ദാരുണമായി മരണമടഞ്ഞത്. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5:30 ന്  ആണ് അപകടം ഉണ്ടായത്.

കൂത്താട്ടുകുളത്ത് കച്ചവടം നടത്തുകയാണ് റോയി. വ്യായാമത്തിനായി സൈക്കിളിൽ സായാഹ്നസവാരിക്കിറങ്ങിയ റോയി  ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രത്തിനടിയിൽ പെട്ട റോയ് തൽക്ഷണം മരണപ്പെടുകയും ചെയ്തു എന്നാണ് അറിയുന്ന വിവരം. ഉടൻ തന്നെ പോലീസ്, ഫിർഫോഴ്‌സ്‌ എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂത്താട്ടുകുളം ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ ഉള്ളത്. ശവസംക്കാരം സംബന്ധിച്ച തീരുമാനം ആയിട്ടില്ല.

  ആൺകുട്ടികളെ മീശവളർച്ചയെക്കുറിച്ചും പെൺകുട്ടികൾക്ക് മാസമുറയെക്കുറിച്ചും മാത്രം പഠിപ്പിച്ചാൽ മതിയോ...?  സ്കൂൾ കുട്ടികളുടെ  ലൈംഗിക വിദ്യാഭ്യാസം വീണ്ടും ചർച്ചയാകുമ്പോൾ യുകെ മലയാളി ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നു

ഭാര്യ ലിസി, മുതലക്കോടം മാളിയേക്കൽ കുടുബാംഗമാണ്. രണ്ട് മക്കൾ, റിറ്റോ, റിയ.