യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ കായീക മേള നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളി അസ്സോസിയേഷന് ഓവറോള്‍ കിരീടം. ജിയോ അഗസ്റ്റ്യനും അമ്പിളി മാത്യൂസും വ്യക്തിഗത ചാമ്പ്യന്‍മാര്‍

യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ കായീക മേള നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളി അസ്സോസിയേഷന് ഓവറോള്‍ കിരീടം. ജിയോ അഗസ്റ്റ്യനും അമ്പിളി മാത്യൂസും വ്യക്തിഗത ചാമ്പ്യന്‍മാര്‍
June 01 22:08 2019 Print This Article

ഷിബു മാത്യൂ
ലീഡ്‌സ്: യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ 2019ലെ കായീക മേള ലീഡ്‌സില്‍ നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളിഅസ്സോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ലീഡ്‌സ് ഈസ്റ്റ് കെസ് വിക് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് കായിക മേള നടന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് പതിനൊന്നു മണിയോടെ കായീക മത്സരങ്ങള്‍ക്ക് തുടക്കമായി. റീജിയണിലെ ഒമ്പത് അസ്സോസിയേഷനുകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അത് ലറ്റിക് മത്സരങ്ങള്‍ക്കുപരിയായി റീജിയനു വേണ്ടി മാത്രമായി ജാവലിന്‍ ത്രോ, ഫുട്‌ബോള്‍ മത്സരം, ലെമണ്‍ ആന്റ് സ്പൂണ്‍ റെയ്‌സ് എന്നിവ നടന്നു. സ്‌ക്കന്തോര്‍പ്പ് മലയാളി അസ്സോസിയേഷന്‍ ഓവറോള്‍ കിരീടം ചൂടിയപ്പോള്‍ അതേ അസ്സോസിയേഷനിലെ തന്നെ അമ്പിളി മാത്യൂസും കീത്തിലി മലയാളി അസ്സോസിയേഷനിലെ ജിയോ അഗസ്റ്റ്യനും വ്യക്തിഗത ചാമ്പ്യന്‍മാരായി. ഏഴു മണിയോടെ മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles