യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…. എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച് ടീന ജിനുവിന്‍റെ മനോഹര പ്രകടനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതം എന്ന ഹിറ്റ്‌ സിനിമയിലെ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ എം. ജി. രാധാകൃഷ്ണന്‍ ആണ് ഇതിലെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.  എം. ജി ശ്രീകുമാറും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ വരികള്‍ പാടിയാണ് ടീന ജിനു പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്.
ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ ടീന ജനിച്ചതും വളര്‍ന്നതും ഒക്കെ മഹാരാഷ്ട്രയില്‍ ആയിരുന്നു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ ടീന അദ്ധ്യാപികയായി ആയിരുന്നു നാട്ടില്‍ ജോലി ചെയ്തിരുന്നത്. ചെറുപ്പം മുതലേ സംഗീതത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ടീന യുകെയില്‍ വന്നതിന് ശേഷം നിരവധി വേദികളില്‍ ഗാനമേളകള്‍ക്കും മറ്റും പങ്കെടുത്തിട്ടുണ്ട്. ഹിന്ദി ഗാനങ്ങള്‍ പാടുന്നതില്‍ കൂടുതല്‍ താത്പര്യം പുലര്‍ത്തുന്ന ടീനയുടെ പാട്ടുകള്‍ പലപ്പോഴും സദസ്സിനെ ഇളക്കി മറിക്കാറുണ്ട്

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 സ്വര സൗകുമാര്യത്തിന്‍റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം

മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ തരംഗമാകുന്നു

വൈദ്യശാസ്ത്രം പോലെ തന്നെ സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് ഡോ. വിപിന്‍ നായര്‍ സ്റ്റാര്‍ സിംഗറില്‍ പാടുന്നത് കേള്‍ക്കുക

രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ്‌ യുക്മ സ്റ്റാര്‍ സിംഗറില്‍

പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്‍റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍

teena

സുവര്‍ണ്ണ ഗീതം റൌണ്ടിലെ ടീന ജിനുവിന്‍റെ പ്രകടനം കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക