യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിലൂടെ ഒരു ബഹുമുഖ പ്രതിഭ കൂടി യുകെ മലയാളികള്‍ക്ക് മുന്‍പിലേക്ക് എത്തുന്നു. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ദിലീപ് രവി എന്ന ഗായകനാണ് സ്റ്റാര്‍ സിംഗര്‍ സുവര്‍ണ്ണഗീതം റൗണ്ടിലൂടെ യുകെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ താത്പര്യം ഉണ്ടായിരുന്ന ദിലീപ് രവി അന്ന് മുതല്‍ തന്നെ സംഗീതം അഭ്യസിച്ചും തുടങ്ങിയിരുന്നു. കൊച്ചിന്‍ കലാഭവനില്‍ അഞ്ച് കൊല്ലം സംഗീതം പഠിച്ച രവി സംഗീത പഠനത്തോടൊപ്പം അക്കാദമിക് രംഗത്തും മികവു പുലര്‍ത്തിയിരുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ ദിലീപ് രവി തുടര്‍ന്ന്‍ പോയത് എല്‍.എല്‍.ബി. പഠിക്കാന്‍ ആയിരുന്നു.
കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ശേഷം കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ദിലീപ് രവി മൂന്ന്‍ വര്‍ഷക്കാലം അവിടെ തുടര്‍ന്നു. തുടര്‍ന്ന്‍ യുകെയില്‍ എത്തിയ ദിലീപ് രവി നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. യുകെയില്‍ ഒരു സോളിസിറ്റര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ പി.എച്ച്.ഡിയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കലാകാരന്‍.

dileep1

ഭാര്യ നിവിയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പം നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന അഡ്വ. ദിലീപ് രവി യുകെ ബീറ്റ്സ്, സാരംഗി ഓര്‍ക്കസ്ട്ര, ശ്രുതി ഓര്‍ക്കസ്ട്ര തുടങ്ങിയ യുകെ ട്രൂപ്പുകള്‍ക്കൊപ്പം നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ പ്രശസ്തമായ ബാലാജി ടെമ്പിളില്‍ എല്ലാ വര്‍ഷവും ദിലീപ് പാടാന്‍ എത്താറുണ്ട്.

പൂവച്ചല്‍ ഖാദര്‍ രചിച്ച് ഇളയരാജ സംഗീതം പകര്‍ന്ന ‘അല്ലിയിളം പൂവോ.. ഇല്ലി മുളം തേനോ…….’ എന്ന ഗാനമാണ് ആദ്യ റൗണ്ടില്‍ ദിലീപ് രവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പാടിയത്. ദിലീപ് രവിയുടെ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Related News

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 സ്വര സൗകുമാര്യത്തിന്‍റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം

മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ തരംഗമാകുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈദ്യശാസ്ത്രം പോലെ തന്നെ സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് ഡോ. വിപിന്‍ നായര്‍ സ്റ്റാര്‍ സിംഗറില്‍ പാടുന്നത് കേള്‍ക്കുക

രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ്‌ യുക്മ സ്റ്റാര്‍ സിംഗറില്‍

പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്‍റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍

അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍

മോഹം കൊണ്ട് ഞാന്‍ ….. അനു നിശാന്തിന്‍റെ മോഹിപ്പിക്കുന്ന ശബ്ദം യുക്മ സ്റ്റാര്‍ സിംഗറില്‍