യുക്മ രൂപീകൃതമായതിന്റെ പത്താം വാർഷികത്തിൽ നടക്കുന്ന ഈ റീജിയണൽ കലാമേളയ്ക്ക് വമ്പിച്ച മുന്നൊരുക്കങ്ങൾ ആണ് നടക്കുന്നത്. ഉദ്ദേശം 500-ൽ അധികം മത്സരാർത്ഥികളെയും കലാസ്വാദകരെയെയും ഈ വർഷത്തെ കലാമേളയിലേക്ക് സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ
ആണ് ഭാരവാഹികൾ നടത്തിക്കൊണ്ടിരിക്കുന്നത്. UK City of Culture എന്ന പദവി കരസ്ഥമാക്കിയ Hull- ൽ വെച്ച് തന്നെയാണ് ഈ വർഷത്തെ റീജിയണൽ കലാമാമാങ്കം അരങ്ങേറുന്നത് എന്നതും ഒരു പ്രത്യേകത ആണ്.

ഒക്ടോബർ 26 (ശനിയാഴ്ച) രാവിലെ 9:00 മണി മുതൽ Hull-ലെ Wyke Sixth Form College, Bricknell Avenue, Hull HU5 4NT വെച്ചാണ് ഈ വർഷത്തെ റീജ്യണൽ കലാമേള നടത്തപ്പെടുക. കലാമേള ആസൂത്രണത്തിൽ ന്യൂനതകൾ ഒന്നും ഇല്ലാതെയിരിക്കാൻ യോർക് ഷെയർ കമ്മറ്റി വളരെ ഊർജിതമായി ആസൂത്രണം നടത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത നടത്തിപ്പ് കമ്മറ്റികൾ ഇതിനോടകം തന്നെ രൂപീകരിച്ചു കഴിഞ്ഞു. ഈ വർഷം Online-വഴിയാണ് വിവിധ അംഗ അസോസിയേഷനുകൾ മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നത്. ഇതിന്റെ login വിശദാംശങ്ങൾ
അംഗ അസോസിയേഷനുകൾക്ക് വിതരണം ചെയ്യുകയും മിക്കവരും രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 10-ന് online രജിസ്ട്രേഷനുകൾ അവസാനിക്കും.

കലാമേള നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകൃതമായി. സ്വാഗത കമ്മറ്റി, രജിസ്ട്രേഷൻ കമ്മറ്റി, നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 1), നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 2), ഭക്ഷണ കമ്മറ്റി, വിധിനിർണ്ണയ കമ്മറ്റി, മത്സര ഫല കമ്മറ്റി, അപ്പീൽകമ്മറ്റി എന്നിങ്ങനെ എല്ലാ കമ്മറ്റികളിലും റീജിയണിലെ സംഘാടന മികവ് തെളിയിച്ച വ്യക്തികളാണ് ഉള്ളത്.

ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ച കലാമേള Manual പ്രകാരം ആയിരിക്കും മത്സരങ്ങൾ എല്ലാം തന്നെ നടത്തപ്പെടുക. ഈ വർഷം എല്ലാ അംഗ അസോസിഷനുകൾക്കും ഒരു ഇനത്തിലേക്ക് 3 മത്സരാത്ഥികളെ അയക്കാം. ഈ 3 മത്സരാർത്ഥികൾ, Single-ഇനത്തിലും group-ഇനത്തിലും അനുവദനീയമാണ്. കൂടുതൽ വിശദാംശങ്ങൾക്ക് റീജിയണൽ പ്രസിഡന്റ്/സെക്രട്ടറി
എന്നിവരുമായി ബന്ധപ്പെടുക.

പല മത്സരാർത്ഥികളും ഒന്നിലധികം ഇനത്തിൽ മത്സരിക്കുന്നതിനാൽ പരമാവധി clash ഒഴിവാക്കുന്ന തരത്തിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കലാമേളയോട് അടുത്ത ദിനങ്ങളിൽ ഇതിന്റെ Program chart ലഭ്യമാവും. മുൻ‌കൂർ രജിസ്റ്റർ ചെയ്യേണ്ടതും ഇതിനു വേണ്ട മുന്നൊരുക്കങ്ങളും
തയ്യാറെടുപ്പുകളും നടത്തേണ്ടത് മത്സരാർത്ഥികളുടെ ഉത്തരവാദിത്തമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ സാംസ്കാരികവേദിക്കു വേണ്ടിയുള്ള ചിത്രരചനാ മത്സരങ്ങളായിരിക്കും കലാമേള വേദിയിലെ ആദ്യ മത്സരങ്ങൾ. കലാമേളയിലുള്ള വ്യത്യസ്ത category-കളിലായി ആവും ഈ മത്സരങ്ങളും നടക്കുക. ചിത്രരചനക്കുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും.
മത്സരാർഥികർ അവരവർക്കുള്ള പെൻസിൽ, പെയിന്റ് തുടങ്ങിയ എല്ലാ സാധന സാമഗ്രികളും കൊണ്ടുവരേണ്ടതാണ്.

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി എല്ലാ അംഗ അസോസിയേഷനുകളും മത്സര വീറോടെയും വാശിയോടെയും മുന്നിട്ടിറങ്ങുന്ന കലാമേള ആയിരിക്കും ഇത്. കഴിഞ്ഞ ദേശീയ കാലമേള ചാമ്പ്യന്മാരായ Hull, റീജിയണിലെ കരുത്തരായ ഷെഫീൽഡ്, കായിക മേളയിലെ പടക്കുതിരകളായ സ്കൻതോർപ്, ഏതു ചാമ്പ്യന്മാർക്കും വെല്ലുവിളി ഉയർത്താൻ പ്രാപ്തിയുള്ള കീത് ലി,
വെയിക് ഫീൽഡ് തുടങ്ങി നിരവധി അസോസിയേഷനുകളാണ് ഇത്തവണ Hull- ൽ വെച് മാറ്റുരക്കുന്നത്.

റീജിയണിലെ എല്ലാ മലയാളികളെയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം ഇത് ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ഒരു നല്ല ദിനം ആക്കി മാറ്റുവാൻ ഏവരുടെയും സഹകരണവും റീജിയണൽ പ്രസിഡന്റ് അശ്വിൻ മാണി ജെയിംസ് അഭ്യർത്ഥിച്ചു.
വേദി: Wyke Sixth Form College, Bricknell Avenue, Hull. Postcode: HU5 4NT
തിയ്യതി: 2019 ഒക്ടോബർ 26 (ശനിയാഴ്ച)

കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്,
റീജിയണൽ പ്രസിഡന്റ് (അശ്വിൻ മാണി ജെയിംസ് ) : 07577 455 358
റീജിയണൽ സെക്രട്ടറി (സജിൻ രവീന്ദ്രൻ): 0788 980 9396
റീജിയണൽ ട്രെഷറർ (ജേക്കബ് കളപ്പുരക്കൽ) : 07828 113