എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ് ഇപ്പോൾ അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൃദയസംബന്ധവും കരള്‍ സംബന്ധവുമായ ആസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയിലെത്തി ഉഴവൂര്‍ വിജയനെ സന്ദര്‍ശിച്ചു.