വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. അനാരോഗ്യമാണ് കാരണമെന്നാണ് വിശദീകരണം. രാജിക്കത്ത് ഇന്നുതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്. രാജിതീരുമാനത്തിൽ ഉൾപ്പാർട്ടി രാഷ്ട്രീയമില്ലെന്നും സുധീരൻ അറിയിച്ചു. ബദൽ ക്രമീകരണങ്ങൾ ഉടൻതന്നെ എഐസിസി ഏർപ്പെടുത്തുമെന്നും സുധീരൻ വ്യക്തമാക്കി.
അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിക്കിടെ വേദിയിൽ തെന്നിവീണ സുധീരനു വാരിയെല്ലിനു പരുക്കേറ്റിരുന്നു. തുടർന്നു കഴിഞ്ഞ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ദീർഘകാല ചികിൽസ നടത്തിയെങ്കിൽ മാത്രമേ ഇതു ഭേദമാക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി സുധീരൻ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ നിമിത്തം മുഴുവൻ സമയവും പാർട്ടിയെ നയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പ്രതികരണം. എന്നാൽ, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.