ഫാദേഴ്സ് ഡേയില്‍പലരും അച്ഛനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുകളും ഫോട്ടോകളും പങ്കുവച്ചപ്പോള്‍ വ്യത്യസ്തമായ വഴിയായിരുന്നു നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ഒരു തമിഴ്‍ഗാനത്തിന് ഡപ്പാംകൂത്ത് കളിക്കുന്ന വിഡിയോ സാനിയ പങ്കുവച്ചു. മകള്‍ക്കൊപ്പം കൂളായി ചുവടു വയ്ക്കുന്ന അച്ഛനെ കണ്ട് ആരാധകര്‍ പറഞ്ഞു, ‘ഈ ഡാഡി കൂളാണല്ലോ’!

സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഡാന്‍സ് കവറിനായി സാനിയ കണ്ടെത്തിയത്. അച്ഛനും മകളും ഒരേ വേഷത്തിലെത്തിയായിരുന്നു പ്രകടനം. മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഇരുവവരും ചേര്‍ന്നു നടത്തിയ ചുവടുകള്‍ ആരാധകരെ കയ്യിലെടുത്തു. ഐ ലവ് യു ഇയ്യപ്പച്ചാ എന്ന ആമുഖത്തോടെയാണ് താരം വിഡിയോ പങ്കുവച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മികച്ച പ്രതികരണമാണ് സാനിയയുടെ വ്യത്യസ്തമായ ഡാന്‍സ് കവറിനു ലഭിച്ചത്. സാനിയയ്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന അച്ഛനായിരുന്നു എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത്. ഏതു വിമര്‍ശനങ്ങളെയും സാനിയ പുഞ്ചിരിയോടെ നേരിടുന്നതിനു പിന്നിലെ രഹസ്യം ഇപ്പോള്‍ പിടി കിട്ടി എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇത്രയും പിന്തുണ നല്‍കുന്ന അച്ഛനുണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണെന്നും ചിലര്‍ കുറിച്ചു. മകളുടെ സന്തോഷത്തിനൊപ്പം നില്‍ക്കുന്ന ആ പിതാവിനാണ് ഇന്നത്തെ കയ്യടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.