വടകരയില്‍ കെ.കെ. രമ ആര്‍എംപി സ്ഥാനാര്‍ഥിയാകും. ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കും. വിജയസാധ്യത മുന്‍ നിര്‍ത്തി കെ.കെ. രമയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആര്‍എംപിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാന്‍ ആര്‍എംപിയില്‍ ധാരണയായി. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ നടത്തും.
ഒരാഴ്ച്ച മുമ്പ് വരെ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച കെ.കെ. രമ ഒടുവില്‍ സമ്മതം മൂളി. ഇതോടെ വടകരയില്‍ അവരെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചു. നേരത്തെ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥി ആക്കാനായിരുന്നു തീരുമാനമെങ്കിലും കോണ്‍ഗ്രസ് ആവശ്യം ആര്‍എംപി അംഗീകരിക്കുകയായിരുന്നു. 2016 ല്‍ തനിച്ച് മല്‍സരിച്ച ആര്‍എംപി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.
അന്ന് വിജയിച്ച ജെഡിഎസിന്‍റെ സി.കെ.നാണുവിന് 49211 വോട്ടുകളാണ് നേടിയത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. മനയത്ത് ചന്ദ്രന്‍ അന്ന് നേടിയത് 39700 വോട്ടുകള്‍. യുഡിഎഫ്– ആര്‍എംപി സഹകരണമുണ്ടായിരുന്നെങ്കില്‍ അന്ന് ജയിക്കാമായിരുന്നുവെന്നാണ് കണക്കുകൂട്ടല്‍. അതിനെക്കാള്‍ ഉപരി പിണറായി വിജയന്‍ ഉള്ള നിയമസഭയില്‍ കെ.കെ. രമയെ കൊണ്ടിരുത്തുന്നത് രാഷ്ട്രീയമായ വിജയം കൂടി നേടി തരുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. അതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ട് വച്ചതും ആര്‍എംപി അംഗീകരിച്ചതും.
Leave a Reply