മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വെള്ളിത്തിരയില്‍ പാട്ടുകളുടെ വിസ്മയം തീര്‍ത്ത വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വിജയലക്ഷ്മിക്ക് കാഴ്ച തിരികെ ലഭിക്കാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്നും കാഴ്ച തിരികെ കിട്ടുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയതായും മാതാപിതാക്കള്‍ വീഡിയോയില്‍ പറയുന്നു. ഞരമ്പിന്റെ പ്രശ്നമാണ്. ഗുളിക കഴിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ കാരണം ഒന്നും നടക്കുന്നില്ല. അമേരിക്കയിലെ സ്‌പോണ്‍സര്‍മാരാണ് എല്ലാം ചെയ്യുന്നതെന്നും സ്‌കാനിംഗ് നടക്കുന്നതായും മാതാപിതാക്കള്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെല്ലലോയിഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും അവര്‍ സ്വന്തമാക്കിയിരുന്നു.

മിമിക്രി കലാകാരനായ അനൂപിനെയായിരുന്നു വിജയലക്ഷ്മി ജീവിതപങ്കാളിയാക്കിയത്. 2018 ഒക്ടോബര്‍ 22നായിരുന്നു ഇവരുടെ വിവാഹം. കലാരംഗത്ത് സജീവമായ അനൂപ് കാലജീവിതത്തിന് പിന്തുണയുമായി കൂടെയുണ്ടെന്ന് മുന്‍പ് വിജയലക്ഷ്മി പറഞ്ഞിരുന്നു.