വന്ദനം സിനിമ കണ്ടവരാരും ഗാഥയെ മറക്കില്ല. ഉണ്ണിയും ഗാഥയും ഒന്നിക്കാൻ ആകാത്തത് ഇപ്പോഴും ഒരു നോവായി മലയാളി മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ഒരിക്കൽ ലണ്ടനിൽ പ്രിയദർശൻ ഗാഥയെ കാണുവാൻ വേണ്ടി അവരുടെ വീട്ടിൽ എത്തിയ അനുഭവം വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ.
ഒരിക്കല്‍ ശ്രീനിവാസന്‍ ഒരു അനുഭവം പറഞ്ഞു. വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി. കുട്ടിയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനില്
… ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ര്‍ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.
നാഗാര്‍ജുനയോടൊപ്പം മണിരത്നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയില്‍, ലാലേട്ടനോടൊപ്പം പ്രിയദര്‍ശന്റെ വന്ദനത്തില്‍, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയില്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി ഗാഥ മടങ്ങി. എടുത്തു പറയാവുന്ന അനേകം അനേകം അവസരങ്ങള്‍ വേണ്ടെന്നു വച്ച് നല്ല പ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സ്ഥാനം വേണ്ടെന്നു വച്ച ആ കുട്ടിയുടെ പേര് ഗിരിജ ഷെട്ടാര്‍ എന്നാണെങ്കില്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ അപ്പോള്‍ അറിയാം ഗിരിജ ഷെട്ടാര്‍ ഇപ്പോള്‍ ആരാണെന്ന്.
ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍. ഏതാനും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ വശീകരിച്ചുകളഞ്ഞ ആ സുന്ദരിയെ പിന്‍തുടരാനും അന്വേഷിച്ചു കണ്ടെത്താനും ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു. ഒരിക്കലും പ്രശസ്തിയുടെ വഴികളില്‍ ഗിരിജ നില്‍ക്കാനാഗ്രഹിച്ചില്ല. നിന്ന വഴികളിലൊന്നും മെഗാഹിറ്റുകളായ സിനിമകളുടെ കഥകള്‍ വിളമ്പിയില്ല. എന്നാല്‍ സിനിമ ചൊരുക്കിയതുകൊണ്ട് ഗിരിജ അതു വേണ്ടെന്നു വച്ചതാണെന്നു കരുതാന്‍ ന്യായമില്ല. കാരണം, വര്‍ഷങ്ങളുടെ ഇടവേളയ്ര്‍ക്കു ശേഷം 2007ല്‍ സ്ലൈഡ് എവേ എന്ന സിനിമയില്‍ സുരയ ജസ്പാല്‍ എന്ന മുഖ്യകഥാപാത്രമായി ഗിരിജ വേഷമിട്ടിരുന്നു.
വന്ദനത്തിനു ശേഷം ഗിരിജ എങ്ങോട്ടു പോയി, ഗിരിജയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ ആയിരമായിരം ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അവരോട് ചോദിക്കാനുണ്ട്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ഗിരിജ മലയാളിയല്ല എന്നു പോലും വിശ്വസിക്കാന്‍ പലരും തയ്യാറായെന്നും വരില്ല. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമായ ഗിരിജ പതിനെട്ടാം വയസ്സില്‍ ക്ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് ഇതെല്ലാം നടന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു. 2005 മുതല്‍ ഒാണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ ക്ളിനികയുടെ സീനിയര്‍ റിപ്പോര്‍ട്ടറായ ഗിരിജയുടെ കണ്ണുകള്‍ മാത്രം മതി…
Leave a Reply