മലയാളികളുടെ ഒരു കാലത്തെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ . ഒരു പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമാണ് തെലുങ്ക് രാഷ്ടീയത്തില്‍ ഒരു കൈ നോക്കാനാണ് മലയാളി താരം ഒരുങ്ങുന്നതെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് താരത്തില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുള്ള വാണി വിശ്വനാഥ് ദി കിംഗ്, ഇന്റിപ്പെന്റന്‍സ്, മാന്നാര്‍മത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളത്തിന്റെ പ്രിയനടന്‍ ബാബുരാജിന്റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയിട്ടില്ല.മലയാളത്തില്‍ അരങ്ങേറ്റം കുറിക്കും മുന്‍പേ വാണി തെലുങ്കില്‍ സജീവമായിരുന്നു. ഗ്ളാമർ വേഷങ്ങളിലായിരുന്നു താരം തെലുങ്കില്‍ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ വാണി തെലുങ്ക് സിനിമയില്‍ ഈയടുത്ത് തിരിച്ചെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ