കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാര്‍ഡായ സെറ വനിത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടന്‍. നിവിന്‍പോളി ജനപ്രിയ നടന്‍. പാര്‍വതി മികച്ച നടി. ജനപ്രിയ നടി നമിത പ്രമോദ്. അര നൂറ്റാണ്ടിലേറെ യായി അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ കാഴ്ചവച്ച കെ .പി.എ.സി. ലളിതയ്ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.’
എന്നു നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ െമായ്തീനായി പ്രേക്ഷകരുെട മനം കവര്‍ന്നഅഭിനയമാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ‘പ്രേമം’ സിനിമയിെല േജാര്‍ജിലൂെട മലയാളിയുടെ മനസ്സില്‍ നിവിന്‍പോളി ജനപ്രിയ നടനായി. എന്നു നിന്റെ മൊയ്തീനിലെയും ചാര്‍ലിയിലെയും അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയും ചന്ദ്രേട്ടന്‍എവിെടയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ നമിത ജനപ്രിയ നടിയുമായി. ആര്‍.എസ്. വിമല്‍ ആണ് മികച്ച സംവിധായകന്‍ (എന്നു നിന്റെ മൊയ്തീന്‍). ടു കണ്‍ട്രീ സിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി.

vanitha2
സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച എന്നു നിന്റെ മൊയ്തീന്‍ മികച്ച സിനിമയായി പ്രേ ക്ഷകര്‍ തിരഞ്ഞെടുത്തു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് അന്‍വര്‍ റഷീദ് നിര്‍മിച്ച പ്രേമം ആണ് ജനപ്രിയ സിനിമ.

വനിത, മലയാള മനോരമ എന്നിവയില്‍ പ്രസിദ്ധീകരിച്ച കൂപ്പണുകള്‍ പൂരിപ്പിച്ചയച്ചും വനിത ഫേയ്‌സ് ബുക്ക് പേജ്, മനോരമ ഓണ്‍ലൈന്‍, പോളിങ് ബൂത്തുകള്‍ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വര്‍ഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാന്‍ 25 അവാര്‍ഡുകളാണ് വനിത ഏര്‍പ്പെടുത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

vanitha3
മറ്റ് അവാര്‍ഡുകള്‍–

സ്പെഷല്‍ പെര്‍ഫോമന്‍സ് (നടന്‍)– ജയസൂര്യ (സുസുസുധി വാത്മീകം.)  സ്‌പെഷല്‍ പെര്‍ഫോമന്‍സ് (നടി) – റിമ കല്ലിങ്കല്‍ (റാണി പത്മിനി)  തിരക്കഥാകൃത്ത് – സലിം അഹമ്മദ് (പത്തേമാരി)  സഹനടന്‍– ചെമ്പന്‍ വിനോദ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര , ചാര്‍ലി )  സഹനടി– ലെന (എന്നു നിന്റെ മൊയ്തീന്‍)  മികച്ച വില്ലന്‍– നെടുമുടിവേ ണു (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര ),  ഹാസ്യ നടന്‍– അജു വര്‍ഗീസ്.(ഒരു വടക്കന്‍ സെല്‍ഫി, ടു കണ്‍ട്രീസ് )  ഗാനരചയിതാവ് – റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു പുഴ െമലിഞ്ഞു ….എന്നു നിന്റെ മൊയ്തീന്‍ )  ഗായകന്‍– വിജയ് യേ ശുദാസ് ( മലരേ നിന്നെ കാണാതിരുന്നാല്‍….. പ്രേമം)  ഗായിക– വൈക്കം വിജയലക്ഷ്മി (കൈ ക്കോട്ടും കണ്ടിട്ടില്ല…ഒരു വടക്കന്‍ സെ ല്‍ഫി).  സംഗീത സംവിധായകന്‍– രാജേഷ് മുരുകേശന്‍ (പ്രേമത്തിലെ ഗാ നങ്ങള്‍) ഛായാഗ്രാഹകന്‍– ജോമോന്‍ ടി ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍,ചാര്‍ലി )  പുതുമുഖ നടി – സായ് പല്ലവി (പ്രേമം). പുതുമുഖ നടന്മാര്‍ – ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍.(പ്രേമം).  പുതുമുഖ സംവിധായകന്‍– ജോണ്‍ വര്‍ഗീസ് (അടി കപ്യാരെ കൂട്ടമണി)  നൃത്ത സംവിധായകന്‍– ദിനേശ് മാസ് റ്റര്‍. (അമര്‍ അക്ബര്‍ അന്തോണി)
ഫെബ്രുവരി 21 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും . ബോളിവുഡ്, തമിഴ് മലയാള സിനിമാലോകത്തെ താരങ്ങള്‍ കലാവിരുന്നൊരുക്കും . പ്രവേശനം പാസ് മൂലം.