പ്രമുഖ തെന്നിന്ത്യന്‍ നടി വനിതയും ഭര്‍ത്താവ് ആനന്ദ രാജനും ആരോപണ പ്രത്യാരോപണവുമായി രംഗത്ത്. വനിതയുടെ മകളെ നോക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവവരും തമ്മില്‍ പരസ്യമായ തമ്മിലടി നടക്കുന്നത്.
വനിതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ആനന്ദിന്റെ ഗൂഡാലോചനയാണെന്ന് വനിത പറയുന്നു.
ആനന്ദ് രാജന്‍ എന്റെ രണ്ടാമത്തെ ഭര്‍ത്താവ് ആണ്. ഞങ്ങള്‍ 2012ല്‍ വേര്‍പിരിഞ്ഞു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം മകളെ അയാള്‍ വളര്‍ത്താമെന്നായിരുന്നു കരാര്‍. ഉടമ്പടി പ്രകാരം തിങ്കള്‍ മുതല്‍ വെള്ളിവരെ ആനന്ദും മറ്റുദിവസങ്ങളില്‍ മകളെ ഞാനുമാണ് നോക്കിയിരുന്നത്.
എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ ശേഷം ഞങ്ങള്‍ തമ്മില്‍ യാതൊരു പരിചയവും ഇല്ലാതെയായി. അയാള്‍ വീടും ഫോണ്‍ നമ്പറും എല്ലാം മാറ്റി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരുദിവസം പെട്ടന്നാണ് മകള്‍ വിളിക്കുന്നത്. അവള്‍ ഹൈദരാബാദാണെന്നും ഇവിടെ നിന്ന് എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ ഹൈദരാബാദ് എത്തി കുട്ടിയെക്കൂട്ടിക്കൊണ്ടു പോന്നു. പൊലീസിനോടും ഇക്കാര്യം പറഞ്ഞിരുന്നു. വനിത പറഞ്ഞു.
അവള്‍ ദിവസവും കരച്ചിലായിരുന്നെന്നും അവിടെ മനസ്സ് മടുത്താണ് കഴിഞ്ഞിരുന്നതെന്നും പറഞ്ഞു. അച്ഛന്‍ തന്റെ കാര്യം ഒന്നും നോക്കിയിരുന്നില്ലെന്നും പറഞ്ഞു. ഇതെല്ലാം നടന്നിട്ടും ഇപ്പോള്‍ അയാള്‍ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. മകളെ തട്ടിയെടുത്തു എന്ന വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി. എവിടെയും എനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അവളെ ആരും തട്ടിക്കൊണ്ടുംപോയിട്ടില്ല. ഇപ്പോള്‍ ആണ് അവള്‍ സുരക്ഷിതയായതെന്നും വനിത വിശദീകരിക്കുന്നു.
ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. കുട്ടിയെ കാണാന്‍ വനിത ഹൈദരാബാദില്‍ ഇടയ്ക്കിടെ വരുമായിരുന്നു. അവധിക്കാലമായത് കൊണ്ട് അമ്മയ്ക്കൊപ്പം ചെന്നൈയിലേക്ക് പോയ കുഞ്ഞിനെ പിന്നീട് അച്ഛന്റെ അടുത്തേക്ക് വിട്ടില്ലെന്നാണ് ആനന്ദിന്റെ പരാതി.
പത്തു വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ ആനന്ദ രാജയുമായി വനിതയുടെ രണ്ടാം വിവാഹം. അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ആനന്ദുമായുള്ള വിവാഹം വേര്‍പെടുത്തിയതിനു ശേഷം വനിത ഡാന്‍സ് മാസ്റ്ററായ റോബര്‍ട്ടിനെ മൂന്നാമതായി വിവാഹം ചെയ്തിരുന്നു.
മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് അടക്കം ഏതാനും ചിത്രങ്ങളില്‍ വനിത നായികയായിരുന്നു. വനിതയുടെ സഹോദരങ്ങളായ പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍, അരുണ്‍ വിജയകുമാര്‍ എന്നിവര്‍ തമിഴ് ചിത്രങ്ങളില്‍ താരങ്ങളാണ്. അമ്മ പരേതയായ മഞ്ജുളയും മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Leave a Reply