ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്വന്തം ഫെയ്സ്ബുക്ക് പേജിലെ ചില പോസ്റ്റുകളുടെയും ട്രോളുകളുടെയും പേരില്‍ കടുത്ത വിമര്‍ശനമാണ് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയ്ക്ക് നേരിടേണ്ടി വന്നത്. അർധനഗ്നകളായ സ്ത്രീകൾ കുളിക്കുന്ന ചിത്രത്തിന് അടുത്ത സീസണിലെ പമ്പ എന്ന കമന്റോടുകൂടി ശരത്ചന്ദ്രവർമ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പോസ്റ്റിനെക്കുറിച്ചും നിലപാടിനെക്കുറിച്ചും ശരത്ചന്ദ്രവർമ മനോരമ ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുന്നു.
‘ഈ പോസ്റ്റിന്റെ പേരിൽ സ്ത്രീവിരുദ്ധനെന്നും വയലാറിന് വാഴവെച്ചാൽ പോരായിരുന്നോ എന്നുമൊക്കയാണ് എനിക്കെതിരെ വരുന്ന കമന്റുകൾ. ഞാനൊരു ട്രോൾ എന്ന രീതിയിൽ മാത്രം പോസ്റ്റ് ചെ്യ്തതാണ്. അതിത്രയും ഭൂകമ്പമുണ്ടാക്കുമെന്ന് വിചാരിച്ചില്ല. അച്ഛൻ ജോലിയുടെ തിരക്കുമായി മിക്കവാറും വീട്ടിൽ ഇല്ലായിരുന്നു. എന്നെ വളർത്തിയത് അമ്മയാണ്. വളർന്നത് മൂന്ന് സഹോദരിമാർക്കൊപ്പമാണ്. അങ്ങനെയുള്ള ഞാൻ സ്ത്രീവിരുദ്ധനാണെന്ന് എന്നെ അറിയാവുന്നവർ പറയില്ല. എനിക്കൊരു മകളാണുള്ളത്.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവർ എന്റെ ഡിഎൻഎ പരിശോധിക്കണമെന്നുവരെയാണ് ആരോപിക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ, സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നു എന്നുപറയുന്നവർ എന്റെ അമ്മയുടെ ചാരിത്ര്യത്തെയല്ലേ സംശയിക്കുന്നത്. അതിനെതിരെ എനിക്കും പ്രതികരിക്കാൻ അവകാശമുണ്ട്. സുപ്രീംകോടതിയുടെ വിധി ഒരു പൗരനെന്ന നിലയിൽ അംഗീകരിക്കുന്നു. പക്ഷെ എനിക്കെന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല എന്നു പറയുന്നത് എന്ത് ന്യായമാണ്….?– വയലാർ ശരത്ചന്ദ്രവർമ്മ പ്രതികരിച്ചു.
Leave a Reply