ബിജോ തോമസ് അടവിച്ചിറ
അപകടങ്ങൾ പതിവായ ചങ്ങനാശേരി വാഴൂർ റോഡിൽ, കെണി ഒരുക്കി കാത്തിരിക്കുകയാണ് ഓരോ ഓരോ പരസ്യ ബോർഡുകളും, റോഡിനോട് ചേർന്ന് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങൾ ഉണ്ടായിരിക്കെയാണ്. അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ ഒരു കൂസലുമില്ലാതെ കമ്പനികൾ പരസ്യ ബോർഡുകൾ റോഡിൻറെ ഇരുവശങ്ങളിലും സ്ഥാപിക്കുന്നത്. കമ്പനികളുടെ കരാർ ഏറ്റെടുക്കുന്ന പരസ്യകമ്പനികൾ ബോർഡ് സ്ഥാപിക്കാൻ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്കു ഉപയോഗിക്കുന്നത് അവർ അവർക്കു തോന്നിയതുപോലെ ബോർഡുകൾ സഥാപിക്കുന്നതും. അതിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിരിപടർത്തിയതും ആണ്.
കഴിഞ്ഞ ദിവസം മാമ്മൂട് കുര്യച്ചൻ പടിയിൽ പെട്രോൾ പൗമ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ടു വീലറിൽ സഞ്ചരിച്ച കുടുംബം റോഡ് അരികിൽ സഥാപിച്ച പരസ്യബോർഡ് കാരണം എതിർ ദിശയിൽ നിന്നും വാഹനം വരുന്നത് കാണാതെ വൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത് എന്റെ കണ്മുൻപിൽ കാണാൻ ഇടയായത്. അടുത്ത് തന്നെ ബസ് സ്റ്റോപ്പ് ഉള്ള അവിടെ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബേർഡ് കാരണം ബസ് ഇറങ്ങി എതിർ ദിശയിലേക്കു ക്രോസ്സ് ചെയ്തു യാത്ര ചെയ്യാൻ നിൽക്കുന്നവർക്ക് കൂറ്റൻ പരസ്യ ബോർഡ് കാരണം പിറകിൽ വരുന്ന വാഹനം കാണാൻ സാധിക്കില്ല തൻ മൂലം അവിടെ ഒരു അപകടം പതിയിരിക്കുന്നു. 100 മീറ്റർ മാറി പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുനിരിക്കെ അധികാരികളുടെ കണ്ണിൽപ്പെടാത്തതോ ! അതോ വലിയ ഒരു ദുരന്തം സംഭവിച്ചതിനു ശേഷം നോക്കാം എന്നോ ? എന്തായലും ദൈവം കാക്കട്ടെ !!!
Leave a Reply