സ്വന്തം ലേഖകൻ 

മാമ്മൂട് ജംക്ഷനിൽ  ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ചു 3 പേർക്ക് പരുക്ക്. ഒഴിവായത് വൻ ദുരന്തം  ഓട്ടോ ഡ്രൈവർ  മാമ്മൂട് മനിലാ സ്വദേശി ജോബിൻ, കാറിൽ സഞ്ചരിച്ചിരുന്ന തിരുവല്ല മുത്തൂർ സ്വദേശിനിയായ യുവതി റാണി, മല്ലപ്പള്ളി സ്വദേശി വിവേക് എന്നിവർക്കാണ് പരുക്ക് പറ്റിയത്. ഓട്ടോയിൽ ഇടിച്ചു നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഹോട്ടൽ നടത്തുന്ന വീട്ടിലേക്ക് ഇടിച്ചു കയറിയെങ്കിലും വീട്ടുകാർ വേളാങ്കണ്ണി തീർത്ഥാടനത്തിൽ ആയിരുന്നതിനാലും  ഹോട്ടൽ തുറക്കാതിരുന്നതിനാലും ഒഴിവായത് വൻ അപകടം ആണ്, വീടിനോടു ചേർന്ന് ഹോട്ടൽ നടത്തുന്ന ജിജോ എന്ന യുവാവിന്റെ അച്ഛനും വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ മകനെയും കുടുംബത്തെയും  മാതാവിന്റെ രൂപത്തിൽ ഭാഗ്യം തുണച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു മാസത്തിനുള്ളിൽ ചെറുതും വലതുമായ 10 ഓളം അപകടങ്ങൾ ഇതു വരെ മാമ്മൂട് നടക്കപാടത്തിനും കൊച്ചുറോഡിനും ഇടയിൽ നടന്നു, അതിൽ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവനും ഉൾപ്പെടും, അശാസ്ത്രീയമായാ റോഡ് നിർമ്മാണമെന്നു റോഡിനു വീഥി കുറവെന്നും കരുതി ഈ അടുത്തകാലത്താണ് റോഡിനു നാലുവരി പാതയിൽ വീഥികൂട്ടിയത് എന്നിട്ടും അപകടങ്ങൾ തുടർച്ചയാകുന്നു, തക്കസമയങ്ങളിൽ നാട്ടുകാരുടെ ഇടപെടിൽ ആണ് ജീവനുകൾ പൊലിയാതെ കാക്കുന്നത്….