മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് വീണ നായർ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തത് വൻ വിവാദമായിരുന്നു.വിവാഹസമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രം മുൻനിർത്തി അവഹേളിക്കുന്ന കമന്റുകൾ വന്നതിനുപിന്നാലെയാണ് പോസ്റ്റ് മുക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോളിതാ അതിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. വാക്കുകൾ,

വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വർണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വർണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാട്.