തിരഞ്ഞെടുപ്പ് പ്രവചനവുമായി സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന് ഇറങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ ചില മണ്ഡലങ്ങളിലാണ് പ്രവചനം സാധ്യമായിരിക്കുന്നത്. നടേശന് ചേട്ടന്റെ സ്വന്തം ആലപ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിന്റെ എ.എം.ആരിഫിനാണ് നറുക്ക്. വെറും പ്രവചനമല്ല. ആരിഫെങ്ങാനും തോറ്റാല്‍ ആകെയുള്ള ഇത്തിരി മുടി പോലും ഇല്ലാത്ത നടേശന് ചേട്ടനെ കാണേണ്ടിവരും മലയാളി. അതുകൊണ്ട്, ആരിഫ് ജയിക്കണോ തോല്ക്കണോ എന്നൊക്കെ വോട്ടര്‍മാര്‍ ഒന്നുകൂടെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്.
സത്യത്തില്‍ വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സി.വേണുഗോപാല്‍ തോല്‍ക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ആ കണക്കിന് എ.എം. ആരിഫ് പ്രാര്‍ഥനയൊക്കെ ഒന്നു ഇരട്ടിയാക്കുന്നത് നന്നാവും. വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നവരൊക്കെ തോറ്റിട്ടേയുള്ളു എന്നൊക്കെ ചില കരക്കാര് കുശുമ്പ് പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കരുത്. 2011 നിയസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറിയാല്‍ രണ്ടോ മൂന്നോ സീറ്റേ അധികം കിട്ടുകയുള്ളു എന്ന് പ്രവചിച്ചതിന് വക്കം പുരുഷോത്തമന്റെ കൈയ്യില്‍ നിന്ന് സ്വര്‍ണമോതിരം സമ്മാനം കിട്ടിയ കക്ഷിയാണ് വെള്ളാപ്പള്ളി. അതുകൊണ്ട് ഒരൊറ്റ ചോദ്യം മകന് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിജയിക്കുമോ ഇല്ലയോ?
വേറെ എന്തുവിഷയം. പച്ചക്ക് പറഞ്ഞാല്‍ മോന് വെള്ളാപ്പള്ളി നല്ല അന്തസ്സായി തോല്‍ക്കുമെന്നല്ലേ പറഞ്ഞത്. ആട്ടെ, ബിജെപിക്ക് വല്ല സാധ്യതയും ഉണ്ടോ?
അപ്പോ കേരളത്തില്‍ ബിജെപിയെ വേണ്ട, ഇക്കണക്കിന് മോദിയെ പിണക്കാന്‍ വല്ല ഉദ്ദേശ്യവുമുണ്ടോ?
ഗംഭീരം. രാഷ്ട്രീയ നടേശന് ചേട്ടനില്‍ നിന്ന് തന്നെ പഠിക്കണം. എന്തൊരു മെയ്വഴക്കമാണ് പ്രവചനത്തിന് പോലും.
Leave a Reply