പുറത്തിറങ്ങാത്ത ചിത്രത്തിന് റിവ്യൂ എഴുതി ചലച്ചിത്ര മാസിക വെള്ളിനക്ഷത്രം. ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ എന്ന ചിത്രത്തിനാണ് വെള്ളിനക്ഷത്രം റിവ്യൂ എഴുതി തകര്‍ത്തത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതൊന്നും അറിയാതെയാണ് വെള്ളിനക്ഷത്രം നിരൂപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇനീഷ്യലില്‍ നഗരപ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെന്നും രണ്ടാം ദിവസം മുതല്‍ മിക്ക തീയേറ്ററുകളും നിറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു എന്നുമാണ് മാസിക തട്ടിവിട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച തെക്കന്‍ കേരളം മഴയുടെ പിടിയിലായതും ചിത്രത്തിന് ദോഷമായെന്നാണ് വിലയിരുത്തല്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞിട്ടാകാം റിവ്യൂ എഴുതിയതെന്ന് വിചാരിക്കാമെങ്കിലും തീയേറ്ററുകളിലെ കളക്ഷനെക്കുറിച്ചുള്ള ഭാവന അല്‍പം കടുത്തു പോയെന്നാണ് സിനിമാ പ്രേമികളും സോഷ്യല്‍ മീഡിയയും പറയുന്നത്.