30 വയസുകാരിയായ നടിയെ വിവാഹം ചെയ്തതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വിവാദ സംവിധായകന്‍ വേലു പ്രഭാകരന്‍. ജൂണ്‍ 2 ന് ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വെച്ചായിരുന്നു നടി ഷേര്‍ലി ദാസിനെ 60-കാരനായ വേലു പ്രഭാകരന്‍ വിവാഹം ചെയ്തത്. തുടര്‍ന്ന്, പലരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വേലു പ്രഭാകരന്‍.

എന്റെ പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് ഞാന്‍ വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും വേലു പ്രഭാകരന്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഷെര്‍ലി പറയുന്നു. 2009-ല്‍ പുറത്തിറങ്ങിയ വിവാദ തമിഴ് ചിത്രം ‘കാതല്‍ കഥൈ’യിലെ പ്രധാന വേഷം ചെയ്തത് ഷേര്‍ലിയായിരുന്നു. നല്ല മണിത്തന്‍, അദൈസിയ മണിതന്‍, ഊരുമം, പുതിയ ആച്ചി, അസുരന്‍, രാജലി, കടവുള്‍, ശിവന്‍ എന്നീ സിനിമകളാണ് വേലു പ്രഭാകരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.