പ്രമുഖ മറാത്തി, ഹിന്ദി നടിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ആശാലത വാബ്‌ഗോങ്കര്‍(79 ) കോവിഡ് ബാധിച്ചു മരിച്ചു. സത്താരയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ആശാലതയ്ക്കു കോവിഡ് ബാധിച്ചത് ഒരാഴ്ച മുൻപ് പുരാണ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെയായിരുന്നു . ഈ ഷോയുടെ ഷൂട്ടിനിടെ 22 പേര്‍ക്കു വൈറസ് ബാധയേറ്റിരുന്നു.എന്നാൽ ഇതില്‍ ഗുരുതര നിലയില്‍ ആശുപത്രിയിലായത് ആശാലത മാത്രമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗോവയില്‍ ജനിച്ച ആശാലത തുടക്കത്തില്‍ കൊങ്കിണി, മറാത്തി നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അവര്‍ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.