ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3.75 ശതമാനത്തിൽ നിലനിർത്തി. പണപ്പെരുപ്പം വീണ്ടും ഉയരുന്നതിനിടെയാണ് നിരക്ക് മാറ്റേണ്ടതില്ലെന്ന് ബാങ്ക് തീരുമാനിച്ചത്. മധ്യപൂർവദേശത്തെ സംഘർഷം ആഗോള ഊർജവില ഉയർത്തുന്നതാണ് ബാങ്കിന്റെ പ്രധാന ആശങ്ക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റിൽ ബ്രിട്ടനിലെ പണപ്പെരുപ്പം 3.1 ശതമാനമായി ഉയർന്നിരുന്നു. ഇന്ധനവിലയിലെ വർധനയാണ് പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പം അടുത്ത വർഷം ആദ്യം നാലു ശതമാനത്തോളം ഉയരാമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. യുദ്ധവും ഊർജവില വർധനയും തുടരുകയാണെങ്കിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭാവിയിൽ പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് സർക്കാർ ബോണ്ടുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിലും മാറ്റം പ്രഖ്യാപിച്ചു. വിപണിയിലെ അസ്ഥിരത ഒഴിവാക്കുന്നതിനായി ഏകദേശം 146 ബില്യൺ പൗണ്ടിന്റെ സർക്കാർ ബോണ്ടുകൾ ട്രഷറിയിലേക്ക് തിരിച്ചുവിൽക്കാനുള്ള പദ്ധതിയാണ് മുന്നോട്ടുവച്ചത്. പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും യുദ്ധവും ഊർജവിലയും സൃഷ്ടിക്കുന്ന പണപ്പെരുപ്പ സമ്മർദം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി തുടരുകയാണ്.