കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരുന്നു. സിദ്ധാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡിന് എഴുതിയ കത്ത് പൊലീസിന് കിട്ടിയിരുന്നു. ഇപ്പോഴിതാ നേത്രാവതി പാലത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം ഇരുപതിലേറെ ഫോണ്‍കോളുകള്‍ നടത്തിയിരുന്നെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

ഇതിലൊക്കെ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നെന്നും സിദ്ധാര്‍ത്ഥയുടെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പാലത്തിലിറങ്ങിയ ശേഷവും അദ്ദേഹം ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായ അന്ന് അദ്ദേഹം വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേ സമയം സിദ്ധാര്‍ത്ഥയുടെ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ടീ ഷര്‍ട്ട് അഴിച്ചാണ് പുഴയില്‍ ചാടിയതെങ്കില്‍ പാലത്തില്‍ ഇത് കാണേണ്ടതാണ്. പുഴയില്‍ ചാടിയ ശേഷം ടീ ഷര്‍ട്ട് അഴിക്കാനുള്ള സാധ്യത കുറവാണ്. സിദ്ധാര്‍ത്ഥിന്റെ ഫോണും ഇതുവരെ തെരച്ചില്‍ സംഘത്തിന് കിട്ടിയിട്ടില്ല. മൂക്കില്‍ നിന്ന് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. എന്നാല്‍, പഴ്സും ക്രെഡിറ്റ് കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും മോതിരവും ഡിജിറ്റല്‍ വാച്ചും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ച ശേഷം മാത്രമേ മരണം സംബന്ധിച്ച്‌ വ്യക്തത വരികയുള്ളു.

തിങ്കളാഴ്‌ചയാണ് മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പാലത്തില്‍ നിന്ന് നദിയിലേക്ക് ഒരാള്‍ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസില്‍ ഫോണ്‍ ചെയ്‌ത് അറിയിച്ചിരുന്നു.ഇന്നലെ രാവിലെയാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി പുഴയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബോളാര്‍ ഹൊയ്ഗെ ഐസ് പ്ളാന്റിന് സമീപത്തു നിന്നായി കണ്ടെത്തിയത്.സിദ്ധാര്‍ത്ഥയുടെ സംസ്കാരം ഇന്നലെ വൈകിട്ട് ചിക്കമംഗലൂരുവിലെ കുടുംബ എസ്റ്റേറ്റില്‍ നടന്നു.