നടിയെ ആക്രമിച്ച സംഭവം: മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന
5 March, 2017, 10:37 am by News Desk 1

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതായി സൂചന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അന്വേഷണസംഘം അയച്ച മൊബൈലില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്നാണ് വിവരം. മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും മെമ്മറി കാര്‍ഡുകളുമടക്കം 12 ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ചയേ ലഭിക്കൂവെന്ന് ഉദ്യോഗസ്ര്‍ അറിയിച്ചു.

സുനിയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചെതെന്ന് വിവരം. ഈ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. സെല്‍ഫി ചിത്രങ്ങളാണ് മിക്കതുമെന്നാണ് സൂചനയുള്ളത്.

വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് നേരത്തെ മൊഴി ലഭിച്ചിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി പറഞ്ഞിരുന്നു. എന്നാല്‍ പല തവണകളായി പ്രതി മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ആദ്യം ഓടയില്‍ എറിഞ്ഞുവെന്നും പിന്നീട് കായലില്‍ എറിഞ്ഞെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും ലഭിച്ചയുടന്‍ കോടതില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആധികാരികത നഷ്ടപ്പെടാതിരിക്കുന്നതിനാണ് ഫലത്തിനായി കാത്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യത്തിന് കോടതിയില്‍ തിരിച്ചടിയുണ്ടായി. പരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യം തനിക്കില്ലെന്ന് കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നുണ പരിശോധന നിഷേധിക്കപ്പെട്ടത്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved