ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രങ്ങളെ അനശ്വരമാക്കി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. കുറേ നാളുകൾക്ക് മുമ്പ് വിദ്യ ബാലൻ പറഞ്ഞ ഒരു പ്രസ്താവന ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

പുരോഗമന ചിന്തകൾ മുന്നോട്ട് വെക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഒരു സിനിമ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ വിഷയം സംസാരിച്ചത്. സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് താരം പറയുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് നാം തുറന്നു സംസാരിക്കാൻ എന്തിനാണ് മടിക്കുന്നത്.

ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രമേ സെക്സിൽ ഇടപെടാവുള്ളൂ എന്നും അത് ജന്മം നൽകുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യൻ സാംസ്കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോൾ ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നത്. സമ്പൂർണമായ ഒരു ആസ്വാദനം അവിടെ നഷ്ടപ്പെടുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കാനുള്ള പ്രവണത ഇവിടെ ഇല്ല എന്നുള്ളത് എനിക്കൊരു തമാശയായിട്ടാണ് തോന്നുന്നത്. സെക്സിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് ഇതിന് കാരണം.

അതേസമയം സെക്സിന്റെ വികാരം നമ്മളിൽ ഉണർത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിർവൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുക. സെക്സിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സമയമാണിത്. താരം പറഞ്ഞു.