സിനിമാ സീരിയല്‍ അംഗത്ത് സജീവമായ താരമാണ് സോണിയ. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കള്‍ക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകള്‍ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇറങ്ങിയതോടെ സീരിയലിൽ സജീവമാകുകയാണ് താരം. എന്നാൽ സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിയറ്റ്നാം കോളനി’യിലെ നായികയായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നുവെന്നും എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സോണിയ നുണ പറയുന്നു എന്ന തരത്തിലായിരുന്നു ഇ വാര്‍ത്തയെ സോഷ്യല്‍ മീഡിയ ചര്‍ച്ചയായത്. താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു പല കമന്റുകളും. എന്നാല്‍ താന്‍ പറഞ്ഞതില്‍ കള്ളമില്ലെന്ന്, തെളിവു സഹിതം സോഷ്യല്‍ മീഡിയയ്ക്ക് മറുപടി നല്‍കുകയാണ് സോണിയ. ”ഞാന്‍ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതില്‍ പോലും സങ്കടം തോന്നാത്ത ഞാന്‍ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന് ? അതുകൊണ്ടു മാത്രമാണ്, വിമര്‍ശകര്‍ സത്യം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്”. – സോണിയ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അന്ന് വിയറ്റ്നാം കോളനിയുടെ ചര്‍ച്ചകളുടെ ഭാഗമായി തയാറാക്കിയ ആല്‍ബത്തിലെ ചിത്രങ്ങളാണ് ഇവ. സിനിമയില്‍ നിന്നു പിന്‍മാറിയപ്പോള്‍ അച്ഛന്‍ അത് തിരികെ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു. അതെന്തായാലും ഇപ്പോള്‍ നന്നായി”. – സോണിയ പങ്കുവച്ചു ‘ഒരു ആഴ്ചപ്പതിപ്പി’ല്‍ വന്ന തന്റെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്നാം കോളനി’യിലേക്ക് സംവിധായകന്‍ ക്ഷണിച്ചത്. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അതേ സമയത്ത് ‘കമലദള’ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടില്‍ സമ്മതിച്ചില്ല. അതില്‍ സങ്കടമൊന്നും തോന്നുന്നില്ലെന്നും എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് താനെന്നും സോണിയ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.