തൃശൂര്‍: സോളാര്‍ ഇടപാടില്‍ സരിത ഉന്നയിച്ച കോഴ ആരോപണത്തേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്തി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതിയായിരിക്കും ലഭിക്കുകയെന്നും കോടതി വ്യക്തമാക്കി. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുകള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ പതിനാലിനുമുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജിയായ എസ്. എസ്. വാസന്‍ ഉത്തരവിട്ടു. താന്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സരിത സോളാര്‍ കമ്മീഷനില്‍ ഇന്നും മൊഴി നല്‍കുകയാണ്.
ജയിലില്‍ വെച്ച് താനെഴുതിയ മുപ്പതു പേജുള്ള കത്ത് നാലു പേജാക്കി ചുരുക്കിയത് സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്നാണെന്ന് സരിത പറഞ്ഞു. ഗണേഷ്‌കുമാറിന്റെ പിഎ ആണ് അമ്മയെക്കൊപ്പം ജയിലില്‍ വന്നു കണ്ടത്. കൂടിക്കാഴ്ച മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്നും അറിയിച്ചിരുന്നു. മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും കാസുകളെല്ലാം കോടതിക്കു പുറത്തു വെച്ച് തീര്‍ക്കാമെന്നും പിഎ പ്രദീപ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ൂെബഹനാനും തമ്പാനൂര്‍ രവിയും തന്റെ അമ്മയെ വീട്ടിലെത്തി കണ്ട്ിരുന്നു. പ്രദീപ് പറഞ്ഞതനുസരിച്ചാണ് കത്ത് ചുരുക്കി എഴുതിയതെന്നും സരിത് വെളിപ്പെടുത്തി. തനക്കറിയാവുന്ന ആയിരം കാര്യങ്ങളില്‍ പത്തെണ്ണം പോലും പറഞ്ഞിട്ടില്ല. ഐജിയോ ഡിജിപിയോ ഒന്നുമല്ല തന്റെ ലക്ഷ്യമെന്നും തന്റെ ജീവിതം തകര്‍ത്ത പലരുമുണ്ടെന്നും കോണ്‍ഗ്രസുകാര്‍ ക്രിമിനലുകളാണെന്നും സരിത പറഞ്ഞു.
അതേ സമയം ആരോപണങ്ങള്‍ക്കെതിരേ ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ പതുപ്രവര്‍ത്തനം ്‌വസാനിപ്പിക്കുമെന്നു പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയോട് വിശദീകരണം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റു നേതാക്കള്‍ എന്നിവരുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എം. സുധീരന്‍ അറിയിച്ചു.
ബാര്‍ വിഷയത്തില്‍ മാണിയും ബാബുവും രാജി വെച്ചതുപോലെ മുഖ്യമന്ത്രിയും ആര്യാടനും രാജി വെക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. നാട്ടുകാരുടെ പണം തട്ടിപ്പിലൂടെ കരസ്ഥമാക്കിയ സരിതയുടെ ലക്ഷക്കണക്കിനു പണമാണ് ഉമ്മന്‍ചാണ്ി അടിച്ചു മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയും ആര്യാടനും രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ഇടതുപക്ഷം രംഗത്തെത്തുമെന്നും വിഎസ് പറഞ്ഞു.