‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തെലുങ്ക് സംവിധായകന്‍ വംശി ഒരുക്കുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ തിരക്കഥ കേട്ടതിന് ശേഷം വിജയ് പറഞ്ഞ വാക്കുകളാണ് നിര്‍മ്മാതാവ് ദില്‍ രാജു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ താന്‍ കേട്ട ഏറ്റവും മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് വിജയ് പറഞ്ഞതെന്ന് ദില്‍ രാജു പറയുന്നു.
ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് വേണ്ടി 120 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുക എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം, നെല്‍സണ്‍ ദിലിപ് കുമാര്‍ ഒരുക്കുന്ന ബീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്.
ഏപ്രില്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ വിജയ്‌യുടെ ലുക്കും പോസ്റ്ററും ചിത്രങ്ങളുമെല്ലാം വൈറല്‍ ആയിരുന്നു. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തില്‍ മലയാള നടന്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്.
Leave a Reply