പുതിയ സിനിമയിലേക്ക് നായകനെ തിരഞ്ഞുള്ള ഫ്രൈഡേ ഫിലിംസിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. വെളുത്ത നായകന്‍ എന്ന പരമാര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനു മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ബാബു.

ഇതു ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ആ സിനിമയില്‍ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങള്‍ വേഷമിടുന്നുണ്ട്. ഈ കഥാപാത്രത്തിന് പുറമേ മറ്റ് 24 ആളുകളെയും ആവശ്യമുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിംഗ് കോളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു. വിജയ്ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

What is happening as absolutely ridiculous This is a Charactor in a movie which I am producing There are more than 25…

Posted by Vijay Babu on Wednesday, 23 May 2018

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ സമൂഹത്തില്‍ ഇനിയും മാറ്റം വരാതെ നിലനില്‍ക്കുന്ന വര്‍ണവിവേചന മനോഭാവത്തിന്റെ പ്രതിഫലനമാണ് കാസ്റ്റിംഗ് കോള്‍ പോസ്‌റ്റെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍.

നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.