ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്നു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്ത് വിട്ടയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് വിജയ് മല്യയെ അറസ്റ്റു ചെയ്തത്. ലണ്ടനിലെ വസതിയില്‍ നിന്നാണ് മല്യയെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ലണ്ടനിലെ കോടതി മല്യയെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് മല്യ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. 9000 കോടി രൂപ ഇന്ത്യയില്‍െ ബാങ്കുകളില്‍ നിന്നു വായ്പ എടുത്തശേഷം ഇത് തിരിച്ചടക്കാതെ ആയിരുന്നു ഈ മുങ്ങല്‍. തുടര്‍ന്ന് നിരവധി തവണ ഇന്ത്യയിലെ കോടതിയില്‍ ഹാജരാകാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടിരുന്നു എങ്കിലും മല്യ അതിന് തയ്യാറായിരുന്നില്ല. ഇതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോഷ്യം മല്യയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
മല്യയെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല.
Leave a Reply