വിവാദ മദ്യ വ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതാനാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയ മല്യ അവിടെ വച്ചാണ് മൂന്നാം വിവാഹം കഴിക്കുന്നത്. 62ാം വയസ്സിൽ ഇപ്പോഴത്തെ പങ്കാളിയായ പിങ്കി ലാൽവാനിയെയാണ് വിജയ് മല്യ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. കിംഗ്ഫിഷറിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്.
2011ൽ കിങ്ഫിഷർ എയർലൈൻസില്‍ എയർഹോസ്റ്റസായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് പിങ്കിയും മല്യയും തമ്മിൽ അടുക്കുന്നത്. പൊതുചടങ്ങുകളിൽ എല്ലാം വിജയ് മല്യയോടോപ്പം പിങ്കി ലാൽവാനിയും ഉണ്ടായിരുന്നു. ഇതോടെെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Related image
വിജയ് മല്യയുടെ അമ്മയ്ക്കൊപ്പവും പിങ്കിയെ കാണാൻ തുടങ്ങിയതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. പിങ്കി കിംഗ്ഫിഷറിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് സാമ്പത്തികമായി തകർന്നപ്പോഴും നെടുംതൂണായി കൂ‌ടെനിന്നു പിന്തുണച്ചിരുന്നു പിങ്കി. അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള മൂന്നാം വാർഷികം ആഘോഷിച്ചത്. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.