അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ നിയമ നടപടി തുടങ്ങി.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി നായര്‍ പറയുന്നത്. ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല.ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ ,യു.ജി.സിയുടെയോ അനുമതിയില്ലെന്നും പറയുന്നു. വിജയ് പി.നായര്‍ വ്യാജ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്നാണ് ഈ മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

സ്വഭാവവൈകല്യം ചൂണ്ടിക്കാട്ടി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍.ക്ലിനിക്കൽ സൈക്കോളജിറ്റ് എന്നു പറയുന്ന വിജയ് പി നായരുടെ യോഗ്യത അന്വേഷിക്കണമെന്നു കല ആവശ്യപ്പെടുന്നു. വ്യാജം ആണേൽ, പൊതു ജനം അറിയണം. എത്ര മാത്രം കെണികൾ ആണ് സമൂഹത്തിൽ എന്ന്..ഒട്ടനവധി ആളുകൾ, കൗൺസിലർ, മോട്ടിവേഷണൽ ട്രൈനെർ, സൈക്കോളജിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്കിൽ തന്നെ ഉണ്ടെന്നും കല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്ലിനിക്കൽ സൈക്കോളജിസ്റ്, ആണ് അദ്ദേഹം എന്നാണ് അറിയുന്നത്.. അത് ഒന്ന് അന്വേഷിക്കണം.. വ്യാജം ആണേൽ, പൊതു ജനം അറിയണം. എത്ര മാത്രം കെണികൾ ആണ് സമൂഹത്തിൽ എന്ന്..ഒട്ടനവധി ആളുകൾ, കൗൺസിലർ, മോട്ടിവേഷണൽ ട്രൈനെർ, സൈക്കോളജിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്കിൽ തന്നെ ഉണ്ട്.

ഇദ്ദേഹം വെച്ചിരിക്കുന്നത് ക്ലിനിക്കൽ സൈക്കോളജിസ്റ് എന്നാണ്. പ്രൊഫൈലിൽ കാണുന്നത് അംഗീകൃതമായ ഡിഗ്രി ആണോ എന്ന് അറിയണം. വ്യാജന്മാർ, അതിന്റെ മറവിൽ എത്ര പീഡനങ്ങൾ സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെ നടത്തുന്നു. ആൺകുട്ടികളുടെ കേസുകളും ഇല്ലേ? ഒന്ന് തിരക്കണം, ഈ അവസരത്തിൽ എങ്കിലും. അഥവാ ഇയാൾ, യഥാർത്ഥ പ്രഫഷണൽ ആണേൽ, ഇനിയും തുടരാൻ യോഗ്യൻ ആണോ? ഞാൻ അയാളുടെ വീഡിയോ കണ്ടതാണ്. അങ്ങേയറ്റം വൈകല്യമാണ് അതിൽ ഉടനീളം ഉണ്ടായിരുന്നത്.