നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈ പാനൂരിലെ വീട്ടിലെ ചോദ്യം ചെയ്യൽ 15 മണിക്കൂർ പിന്നിട്ടു. വിജയ് അഭിനയിച്ച ബിഗിൽ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പിനിയായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
തമിഴ്‌നാട്ടിൽ 38 സ്ഥലങ്ങളിൽ ആരംഭിച്ച തിരച്ചിൽ രാത്രിയിലും തുടരുകയാണ്. സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചുവാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനിൽ നിന്ന് 25 കോടിയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.
കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോയി. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
Leave a Reply