കാടിനു നടുവിലൂടെയുള്ള യാത്രക്കിടെ ഒറ്റയാനു മുന്നിലകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. വിനോദയാത്രയ്ക്കിടയിലാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്. ആനയെ ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ അവിടെത്തന്നെ വാഹനം നിർത്തിയിട്ടു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളില്‍ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
View this post on Instagram
Leave a Reply