വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ വില്ലനായ റാവുത്തർ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല. കന്നട താരമായിരുന്ന വിജയാ രംഗരാജു എന്ന നടനായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് വിജയ രംഗരാജു ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

ജീവനു വേണ്ടി കേണപേക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോയിൽ എത്തിയത്. തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു താരം എത്തിയത്. കന്നട സ്വദേശികളോട് ആയിരുന്നു താരം ഈ അഭ്യർത്ഥന നടത്തിയത്. കാരണമായി പറയുന്നത് ഒരു ടെലിവിഷൻ പരിപാടിയിൽ വിജയ രംഗരാജു കന്നഡ സിനിമയിലെ സൂപ്പർ ഹീറോയായിരുന്ന വിഷ്ണുവർധനു എതിരായി എന്തോ പറഞ്ഞു എന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കന്നഡക്കാർക്ക് സിനിമാ താരങ്ങൾ ദൈവത്തെ പോലെയാണ്. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ വെച്ച് പൊറുപ്പിക്കില്ല. ജീവനു വരെ ഭീഷണി ഉണ്ടായതിനെതുടർന്ന് വിജയ രംഗരാജു മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തിയതായിരുന്നു ആ വീഡിയോയിൽ.