ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടനിലെ എപ്‌സ്മില്‍ താമസിക്കുന്ന കൃഷ്ണന്‍ വത്സന്റെ മകന്‍ വിജേഷിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയൊന്ന് വയസ്സ് മാത്രമുള്ള വിജേഷിൻെറ പെട്ടെന്നുള്ള വിയോഗത്തിൻെറ ഞെട്ടലിലാണ് എപ്സാമിലും ക്രോയ്‌ഡോണിലും മറ്റുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെ രാത്രിയോടെ പിതാവ് കൃഷ്ണന്‍ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് തൻെറ മകന്റെ വിയോഗം പ്രിയപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിന്ധു വത്സനാണ് വിജേഷിന്റെ മാതാവ്.

വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നവരാണ് കൃഷ്‌ണനും കുടുംബവും . വെള്ളിയാഴ്ച പകൽ ഉറക്കത്തിലാണ് വിജേഷിനെ തേടി മരണമെത്തിയത്. വൈകുന്നേരം വീട്ടുകാര്‍ വന്നു മുറിയില്‍ വിളിക്കുമ്പോള്‍ വിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്‌സ് അടക്കമുള്ളവര്‍ എത്തി മരണം ഉറപ്പിച്ചു. വിവരമറിഞ്ഞ് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഇന്നലെ നിരവധി മലയാളികൾ വൈകുന്നേരത്തോടെ വീട്ടില്‍ എത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം ഇപ്പോള്‍ ഈസ്റ്റ് സാറെ ഹോസ്പിറ്റലിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ മരണ കാരണം കണ്ടെത്താനാകൂ. അടുത്തിടെ ഒട്ടേറെ യുവാക്കളുടെ ആകസ്മിക മരണങ്ങള്‍ യുകെയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

വിജേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.