നവ്യ നായരും വിനായകനും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഒരുത്തീ .കഴിഞ്ഞ ദിവസമാണ് ഈ സിനിമ പുറത്തിറങ്ങിയത് .സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വെച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നടന്‍ വിനായകൻ മീ ടു വിനെ കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ തന്റെ അഭിപ്രായം തുറന്നടിച്ചത് .വിനായകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു .മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല , എന്താണ് മീ ടൂ?.

പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും,എന്നായിരുന്നു വിനയന്റെ പ്രസ്‌താവന .

നടൻ വിനായകന്റെ ഈ പ്രതികരണങ്ങൾക്കെതിരെ വൻ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്..
വിനായകന്റെ ഈ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ
ഷാഹിന കെ കെ .ഷാഹിനയുടെ വാക്കുകൾ ഇങ്ങനെ ആണ് , വിനായകന്മാരോട് ,ഞാൻ ഒരു ജേർണലിസ്റ്റ് ആണ് . ഒരു സ്ത്രീയുമാണ് . നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട് , എന്റെ ജോലി ചെയ്യാൻ വന്ന എന്നോട് , സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും.അത്രയേ ഉള്ളൂ.അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും.അന്നേരം , അയ്യോ ,ഞാൻ കൺസന്റ് ചോദിച്ചതല്ലേ ,അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്റ്റേഷനിൽ പോയി നടത്താം.ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്.

അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത് ,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി .ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി , അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ് .ഓരോരോ ലിംഗവിശപ്പുകൾ ! ! തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .എന്നായിരുന്നു ഷാഹിന തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .