‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ ഈ രസകരമായ ക്യാപ്ക്ഷനോടു കൂടി സോഷ്യല്‍ മീഡിയ കീഴടക്കിയ ആ എക്‌സ്പ്രഷന്‍ രാജകുമാരിയെ കണ്ടെത്തി. മുഖത്ത് പലവിധ ഭാവങ്ങൾ വിരിയിക്കുന്ന ആ സുന്ദരികുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം ആയി. ഒരിക്കല്‍ കാണുന്നവര്‍ ഒന്നുകൂടി ഈ കുഞ്ഞുമോളുടെ വീഡിയോ കാണും എന്ന കാര്യത്തില്‍ സംശയം ഇല്ല.

ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ട ആ സുന്ദരിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ അവസാനിച്ചു.ഇങ്ങ് തലശ്ശേരിയില്‍. തലശ്ശേരി തലായി മാക്കൂട്ടം സ്വദേശി വിജേഷ്- ഷീജ ദമ്പതികളുടെ മകളായ ശിവന്യയാണ് ഈ എക്‌സ്പ്രഷന്‍ രാജകുമാരി. തലശ്ശേരി അമൃത സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായ ശിവന്യ കഴിഞ്ഞ വര്‍ഷം അച്ചനും അമ്മയ്ക്കുമൊപ്പം നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിലെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് കേബിള്‍ വിഷനിലെ കാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ ഭാവപ്രകനങ്ങള്‍ അതേപടി പകര്‍ത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ണു ചിമ്മി തുറക്കുന്ന വേഗത്തിലാണ് വൈറലായത്. വീഡിയോ ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടതോടെ സംഗതി അങ്ങു ഹിറ്റായി. ഇതോടെ കൃതേഷ് തന്നെ മുന്നിട്ടിറങ്ങിയാണ് ഈ സുന്ദരിയെ കണ്ടെത്തിയത്. സമ്മേളന വേദിയില്‍ നിന്നും ഒരു രസത്തിനു വേണ്ടി പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നും ഇത്രയും ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കൃതേഷ് പറയുന്നു.

കോഴിക്കോട്-ബിജെപി ദേശീയ കൗണ്‍സില്‍-പതാക- കൊടിമര-ദീപശിഖാ ജാഥ കാണാനെത്തിയ ഒരു കുരുന്നിന്റെ ഭാവങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കൃതേഷ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ’ എന്ന അടിക്കുറിപ്പോടെ കൃതീഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഹിറ്റായി മാറി .എന്തായാലും വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ശിവന്യയും കുടുംബവും.

സോഷ്യല്‍ മീഡിയ കീഴടക്കിയ ആ വീഡിയോ ഇതാണ്