ഒത്തിരി ആരാധകരുള്ള താരദമ്പതികളാണ് അനുഷ്‌ക്കയും വീരാട് കോഹ്ലിയും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതര്‍ ആയത്. ഡിസംബര്‍ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാകുന്നത്.

കുഞ്ഞതിഥിക്കായുള്ള കാത്തിരുപ്പിലാണ് അനുഷ്‌ക്കയും വീരാടും ഇപ്പോള്‍. ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതല്‍ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരദമ്പതികള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

ചിത്രത്തില്‍ അനുഷ്‌കയെ ശീര്‍ഷസനം ചെയ്യാനായി സഹായിക്കുന്ന വിരാടുമുണ്ട്. ഈ എക്‌സസൈസ് വളരെ ബുദ്ധിമുട്ടേറിയതാണ്. യോഗ എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന് മുമ്പ് ഞാന്‍ ചെയ്തിരുന്ന വ്യായാമങ്ങള്‍ എല്ലാം ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് ചിത്രം പങ്കുവെച്ച് അനുഷ്‌ക പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. താന്‍ തനിച്ചല്ല ശീര്‍ഷാസനം ചെയ്യാന്‍ മതിയായ സഹായം വേണ്ടിയിരുന്നു, വര്‍ഷങ്ങളായി താന്‍ ശീര്‍ഷാസനം ചെയ്ത് വരികയാണ് എന്നും താരം പറഞ്ഞു. ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.