ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്.

ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കെ എൽ രാഹുലിനെതിരെ ചിലർ ഷാംപെയ്ൻ കോർക്കുകൾ എറിയുകയായിരുന്നു. കാണികളുടെ ഈ പ്രവൃത്തി കമന്റെറ്റർമാർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ കോർക്കെടുത്ത് കാണികൾക്ക് നേരെ തിരിച്ചെറിയാൻ കെ എൽ രാഹുലിനോട് ആംഗ്യം കാണിക്കുകയും ചെയ്തു.

പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയ താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 129 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ കുറിച്ചത്.

ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കെ എൽ രാഹുലിനൊപ്പം 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആദ്യ ഇന്നിങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയിട്ടുണ്ട്‌. 89 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 51 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുള്ളത്.