അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ മൂന്നു മുസ്ലീം പേരുകള്‍ എടുത്തു പറഞ്ഞ സെവാഗിന്റെ ട്വീറ്റ് വിവാദമായിരുന്നു. സേവാഗ് മനപ്പൂര്‍വം വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം ഉന്നയിച്ചു.
‘ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്’ എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സെവാഗ് മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്യുകയായിരുന്നു. 13 പ്രതികളുള്ള മധുവിന്റെ കൊലപാതക കേസില്‍ മുസ്ലിം പേരുകള്‍ മാത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മധുവിന്റെ മരണത്തില്‍ മനപൂര്‍വ്വം മതം കലര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സെവാഗിന്റെ ട്വീറ്റെന്ന് നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു.
‘തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല.. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെയെന്ന് സെവാഗ് പിന്നീട് പോസ്റ്റ് ചെയ്തു.
Leave a Reply